അങ്ങനെ ആ ചെറിയ ഇന്റര്‍വെല്‍ കഴിഞ്‍ിരിക്കുന്നു. ആദ്യപകുതിപോലെയല്ല രണ്ടാം പകുതി. ഇവിടെ വര്‍ധിത വീര്യത്തോടെ ആഞ്ഞടിക്കുന്ന നായികയെയാണ് നമുക്ക് കാണാന്‍ കഴിയുക. ഒന്നുമല്ല, സോളര്‍ കേസിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. കുറെ കാലത്തിനുശേഷം, കേസ് ഉണ്ടായ കാലത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി, പദവികളുടെ ഭാരങ്ങളില്ലാതെ വീണ്ടും സോളര്‍ കമ്മിഷന്റെ മുന്നിലെത്തി. പതിവ് പോലെ സരിതയെ അറിയില്ലെന്നും കമ്മിഷനെ അറിയിച്ചു. ഉമ്മന്‍ചാണ്ടി വല്യ ആളാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. നമ്മളെയൊക്കെ പോലെത്തന്നെയാണ്.
സരിതയെ ടിവിയിലും പത്രത്തിലും ഒക്കെ കണ്ട പരിചയം മാത്രമേയുള്ളു. എന്നാല്‍ സരിതയ്ക്കാണെങ്കില് ചാണ്ടിസാറെ വല്യപരിചയമാണുതാനും. ഇങ്ങനെ ഒരാള്‍ അറിയാമെന്നും മറ്റേയാള്‍ അറിയില്ലായെന്നു പറയുമ്പോള്‍ ഏതാണ് ശരി, ഏതാണ് തെറ്റ് എന്നതിനെക്കുറിച്ച് ആരായാലും അന്തംവിട്ടുനിന്നുപോകും. ഈ നേരത്താണ് എന്നാല്‍ സരിത തന്നെ നേരിട്ട് ചാണ്ടിസാറിനോട് വേണ്ടത് ചോദിച്ചോട്ടെയെന്ന് കമ്മിഷന് പറഞ്ഞത്.
ഒരുമിനിറ്റില്‍ 60 കൈയ്യൊപ്പിടുന്ന ആളാണ് ഉമ്മന്‍ചാണ്ടി. ഇത് ഉമ്മന്‍ ചാണ്ടി തന്നെ സോളര്‍ കമ്മിഷനോട് പറഞ്ഞതാണ്. എന്തായാലും സമ്മതിക്കണം. ഒരു മിനിറ്റില്‍ 60 കൈയ്യൊപ്പിടുകയെന്നാല് ഒരു കൈയ്യൊപ്പിന് ഒരു സെക്കന്‍ഡ് സമയം മാത്രം മതി എന്നര്‍ഥം. അപ്പോ പിന്നെ ഈ ഒപ്പിടുന്നതിനു മുമ്പ് പേപ്പറില്‍ എഴുതിയത് വായിക്കാറില്ലേ എന്നൊന്നും ചോദിക്കരുത്. കാരണം കഥയില്‍ ചോദ്യമില്ല. അതുകൊണ്ടാണ്.