പൊതുവില്‍ പൊലീസ് രാജെന്ന വാക്ക് നിരന്തരം പറയുന്ന കൂട്ടരാണ് കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കാര്. പൊലീസിനെ ഭരണകൂടത്തിന്റെ മര്‍ദനോപാധിയായി കാണാനാണ് പ്രത്യയശാസ്ത്രപരമായും അനുഭവത്തിന്റെ വെളിച്ചത്തിലും ഓരോ ഇടതുപക്ഷക്കാരനും കാണുന്നത്. അതുകൊണ്ടാണ് കുട്ടിസഖാക്കള്‍ തൊട്ട് ഡിഫിക്കാര് വരെയും തഴക്കം ചെന്ന മൂത്ത കമ്മ്യൂണിസ്റ്റുകളും തക്കം കിട്ടിയാല്‍ പൊലീസിനെതിരെ തിരിയുന്നത്. എന്നാല്‍ എല്ലാം ശരിയാക്കാന്‍ വന്ന പിണറായി സര്‍ക്കാരിന് തുടക്കം മുതലേ പൊലീസിനോട് കടുത്ത ബഹുമാനമാണ്. പൊലീസ് വകുപ്പും കൂടി ഭരിക്കുന്ന മുഖ്യമന്ത്രി വാ തുറന്നാല്‍ പൊലീസിന്റെ മനോവീര്യത്തെക്കുറിച്ച് വാചാലമാവും. അത് പക്ഷേ നാട്ടുകാരുടെ മനോവീര്യം തകര്‍ത്തുകൊണ്ടുള്ള പരിപാടിയായി മാറിയതോടെ ജനം തന്നെ പ്രതിപക്ഷമാവുകയും ചെയ്തു. അറസ്റ്റ് ചെയ്തവനെ പെട്ടെന്ന് വിട്ടയക്കുക. എന്നിട്ട് ആരു അറസ്റ്റ് ചെയ്തു? എപ്പോ എങ്ങനെ ആരിത് പറഞ്ഞു എന്നൊക്കെ നാട്ടുകാരോട് ചോദിക്കുക്. അല്ലറ ചില്ലറ പറ്റിക്കല്‍ പരിപാടിയായിരുന്നാണ് പൊലീസും മുഖ്യനും ഇപ്പോള്‍ നമ്മളോട് പറയുന്നത്.
നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട തൊട്ട് പിണറായിയുടെ പൊലീസിങ്ങിനെക്കുറിച്ച് പരാതി പറഞ്ഞപ്പോഴൊക്കെ പൊലീസിന്റെ മനോവീര്യത്തിന് എന്തെങ്കിലും കോട്ടം തട്ടാതെ നോക്കാനായിരുന്നല്ലോ മുഖ്യമന്ത്രിയുടെ ശ്രമം. ഈ മനോവീര്യം എന്നു പറയുന്നത് പൊലീസിന് മാത്രം ഉണ്ടാക്കിക്കൊടുക്കേണ്ട ഒന്നല്ല. അത് എല്ലാ വകുപ്പിലെയും എല്ലാ ജീവനക്കാര്‍ക്കും അവകാശപ്പെട്ടതാണ്. ഏതൊരു വകുപ്പിലേയും ജീവനക്കാരനെപ്പോലെത്തന്നയേ പൊലീസിലെ ആളുകള്‍ക്കും പ്രാധാന്യമുള്ളു. തല്ലാനും പിടിച്ചുകൊണ്ടുപോവാനും ചില പ്രത്യേക സവിശേഷ അധികാരമുണ്ട് എന്നതിനാല്‍ പൊലീസിനെ ഒന്നുകൂടി നിയന്ത്രിക്കണമെന്നതാണല്ലോ പൗരാവകാശ പ്രസ്ഥാനക്കാര്‍ കാണിക്കേണ്ട നിലപാട്.