സമരവുമായെത്തിയ ഐഎഎസുകാരെ വിരട്ടിയോടിച്ച മുഖ്യമന്ത്രി അരിശം തീരാതെ ചീഫ് സെക്രട്ടറിയെ വിളിച്ച് നാലുപറഞ്ഞെന്നാണ് തലസ്ഥാന വാര്‍ത്തകള്‍. ഇങ്ങനെ ഒറ്റയ്ക്ക് വിളിച്ച് തെറിപറയുന്നതിനോട് ചീഫ് സെക്രട്ടറിക്കാണെങ്കില്‍ ഒട്ടും താല്പര്യവുമില്ല. ചീത്തകേട്ട് പുറത്തിറങ്ങിയ അദ്ദേഹം രാജിവച്ചാലോന്ന് വരെ ആലോചിക്കുന്നുണ്ട്. സമരം പൊളിച്ചതിന്റെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാവണം പിണറായി വിജയന് ഒന്നു മിന്നിക്കാന്‍ നോക്കിയത്. പക്ഷേ അതിങ്ങനെ തിരിഞ്ഞുകൊത്തുമെന്നൊന്നും കരുതിയും കാണില്ല. ഇനിയിപ്പോ തന്റെ പിന്നണിപ്രവര്‍ത്തകരെ വിട്ട് ചീഫ് സെക്രട്ടറിയെ ആശ്വസിപ്പിക്കുകയേ നിവൃത്തിയുള്ളു.
ചെകുത്താനും കടലിനും നടുവില്‍ എന്നതാണ് ചീഫ് സെക്രട്ടറിയുടെ അവസ്ഥ. പല മുതിര്‍ന്ന ഉദ്യോഗസ്ഥരും കൈയ്യിലിരിപ്പുകൊണ്ട് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ഇതിന്റെ ഇടയിലാണ് സമരം വന്നത്. അതിന്റെ പേരില്‍ കൂടെനിന്നു. അതിന് മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്ന് വേണ്ടത് കിട്ടുകയും ചെയ്തു. ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണം വരെ മുഖ്യമന്ത്രി തള്ളുകയും ചെയ്തു. അങ്ങനെ ഒരു അവസ്ഥയില്‍ രാജിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതില്‍ കുറ്റംപറയാനൊക്കില്ല.