E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 20 2021 11:52 PM IST

Facebook
Twitter
Google Plus
Youtube

മാണിയ്ക്കായി പിസി വക ഒരു സ്പെഷൽ പ്രസംഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കെ.എം.മാണിയുടെ നിയമസഭാംഗത്വത്തിന് സുവര്‍ണ ജൂബിലി. എന്നു വച്ചാല്‍ 50 കൊല്ലമായി അദ്ദേഹം സഭയിലിങ്ങനെ വിലസുന്നു എന്ന്. ഇതാദ്യമായാണ് ഒരാള്‍ ഈ അവസ്ഥയിലെത്തുന്നത് എന്നതുകൊണ്ട് സഭ അദ്ദേഹത്തെ വെറുതെ വിട്ടില്ല. കൈയ്യോടെ പിടിച്ചങ്ങ് അഭിനന്ദിച്ചു. കൈയിലിരുപ്പുകള്‍ കൊണ്ട് ഇരുമുന്നണികളിലും പെടാതെയാണ് ഇരിപ്പെങ്കിലും മുന്നണികള്‍ അദ്ദേഹത്തെ അനുമോദിക്കാന്‍ പിശുക്കു കാണിച്ചില്ല. രണ്ടു മുന്നണികളിലും പ്രവര്‍ത്തിക്കുകയും മൂന്നാം മുന്നണിയായ എന്‍ ഡിഎയെ കൊതിപ്പിക്കുകയും ചെയ്തയാളാണല്ലോ. അതുകൊണ്ട് എല്ലാവര്‍ക്കും ഒരു പഴയ സ്നേഹം ബാക്കിയുണ്ടായിരുന്നു. സ്പീക്കര്‍ തന്നെ എല്ലാത്തിനും മുന്‍ കൈയെടുത്തു

.......................

തന്റെ പതിമൂന്നാം ബജറ്റ് അവതരണം അലമ്പാക്കാന്‍ മുന്നില്‍ നിന്ന ഉല്‍സാഹക്കമ്മിറ്റിയില്‍ അംഗമായിരുന്നു ശ്രീരാമകൃഷ്ണനില്‍ നിന്നു തന്നെ ഇതൊക്കെ കേള്‍ക്കാന്‍ കഴിഞ്ഞ കെ എം മാണി ഭാഗ്യവാനാണ്.കക്ഷി നേതാക്കളും അല്ലാത്തവരുമൊക്കെ സംസാരിച്ചെങ്കിലും പിസി ജോര്‍ജ് എന്തു പറയും എന്നറിയാനായിരുന്നു എല്ലാവര്‍ക്കും കൗതുകം. കെഎം മാണിയെ പുകഴ്ത്താവുന്നതില്‍ പരമാവധി പുകഴ്ത്തിയും ഇകഴ്ത്താവുന്നതില്‍ പരമാവധി ഇകഴ്ത്തിയും സംസാരിച്ചിട്ടുള്ളയാളാണ് പിസി. എന്നെങ്കിലുമൊരിക്കല്‍ പിസി ജോര്‍ജിന്റെ ശത്രുക്കളാകാത്തവരും പിന്നൊരിക്കല്‍ മിത്രങ്ങളാകാത്തവരും ആയി കേരളത്തില്‍ ആരുമില്ലെന്നറിയാമല്ലോ. എങ്കിലും കെഎം മാണി പിസിയുടെ മനസില്‍ സ്പെഷലാണ്. അതുകൊണ്ടു തന്നെ ഇന്നത്തെ പ്രസംഗവും സ്പെഷലായിരുന്നു

...............................

ഇങ്ങനൊക്കെ പറയാന്‍ പിസി ജോര്‍ജിനേ കഴിയൂ. പറഞ്ഞത് മാറ്റിപ്പറയാനും. കെഎം മാണിക്ക് ഇത് നല്ലോരു ദിവസമായതുകൊണ്ടാണ് വല്ലാതെ കടുപ്പത്തിലുള്ള പിസിയുടെ പ്രസംഗമൊന്നും എടുത്തു കാണിക്കാത്തത് . അമ്പത് വര്‍ഷത്തില്‍ കൂടുതലൊക്കെ രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഇതുപോലെ പലതും കേള്‍ക്കേണ്ടി വരുമെന്ന് മാണിക്കറിയാം. മാണിയെപ്പോലെ നീണ്ട ഒരിന്നിംഗ്സ് രാഷ്ട്രീയത്തില്‍ കളിക്കണമെങ്കില്‍ ഇങ്ങനൊക്കെ പറയണമെന്ന് പിസി ജോര്‍ജിനുമറിയാം

........................

കെഎം മാണിയോട് മൃദുസമീപനം കാണിച്ചതിന് പണ്ട് ചീത്തപ്പേരു കേട്ടയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്നെ ആ പേരു മാറ്റാന്‍ നിലപാട് കുറേ കടുപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് എല്ലാവരും മാണിയെ പുകഴ്ത്താന്‍ മല്‍സരിക്കുമെന്ന് അറിയാവുന്നതുകൊണ്ടു തന്നെ മല്‍സരത്തില്‍ മുമ്പനാകാന്‍ ഒരുങ്ങിയാണ് പിണറായി വന്നത്

.......................

അമ്പതു കൊല്ലമൊക്കെ നിയമസഭയില്‍ ആവര്‍ത്തിച്ച് മല്‍സരിച്ച് ഇങ്ങനെ നില്‍ക്കുക എന്നു പറഞ്ഞാല്‍ പിണറായി വിജയന്‍റെ പാര്‍ട്ടിയുടെ ഭാഷയില്‍ അതിരു കടന്ന പാര്‍ലമെന്ററി വ്യാമോഹമാണ്. മറ്റു പാര്‍ട്ടിക്കാര്‍ അങ്ങനെ ചെയ്താല്‍ പക്ഷേ വിമര്‍ശിക്കാന്‍ പാര്‍ട്ടി ചട്ടമനുസിരിച്ച് വകുപ്പില്ല. അവരെ പഴയത് മറന്ന് പുകഴ്ത്തുകയാണ് പാര്‍ട്ടി ലൈന്‍

.................................

കെ എം മാണിയുടെ അല്‍ഭുത പ്രവര്‍ത്തനങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റവതരിപ്പിച്ചു എന്നൊരു കാര്യം പലരും പറയാറുണ്ട്. അക്കാര്യം പറഞ്ഞ് അങ്ങനെയങ്ങ് ഷൈന്‍ ചെയ്യേണ്ടെന്ന് കരുതിയാണ് ചെന്നിത്തല വന്നത്

...................

കെഎം മാണിയെന്ന നിയമസഭാംഗത്വത്തില്‍ നിന്ന് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ ഒരുപാട് പഠിക്കാനുണ്ട്. അത് മുഖ്യമന്ത്രിയും സ്പീക്കറും ഒക്കെ പറഞ്ഞ പോലെ സമയത്ത് സഭയില്‍ വരുന്നതും ചോദ്യം ചോദിക്കുന്നതും മാത്രമല്ല. വേറെയും പലതുണ്ട്. പ്രതിപക്ഷം തലേന്നു രാത്രി മുതല്‍ ഉറക്കം കളഞ്ഞിരുന്നിട്ടും അത്ഭുതകരമായി പ്രത്യക്ഷപ്പെട്ട് ബജറ്റ് അവതരിപ്പിച്ചു എന്നു പറഞ്ഞ് ലഡുവും തിന്നു പോയത് മാത്രമല്ല. വേറെയുമുണ്ട് പലതും. ധനവിനിയോഗ ബില്ല് പാസ്സാക്കാനൊരുങ്ങിയ ആ സീന്‍ ഓര്‍മയുണ്ടോ? കഴിഞ്ഞ സഭയില്‍ പ്രതിപക്ഷവും ഭരണ പക്ഷവും തമ്മിലെ വ്യത്യാസം വളരെ ചെറുതായിരുന്നല്ലോ. അന്ന് നടന്ന സംഭവമാണ്. അത് കണ്ടാല്‍ പഠിക്കാന്‍ പലതുമുണ്ടാകും

.......................

ഇങ്ങനെ അമ്പത് കൊല്ലം തുടര്‍ച്ചയായി എംഎല്‍എയായി ഇരിക്കണമെങ്കില്‍ മണ്ഡലം കനിയണം. സംഗതി കേരള രാഷ്ട്രീയത്തിലെ അതികായനെന്നും ബലവാനെന്നുമൊക്കെ പറയുമെങ്കിലും മണ്ഡലം മാറി മല്‍സരിച്ച് ജയിക്കാനുള്ള ധൈര്യമൊന്നും കെഎം മാണിക്കില്ല. നമ്മുടെ മറ്റ് പല നേതാക്കളെയും പോലെ. ശരിക്കും സംസ്ഥാന നേതാവെന്നു പറഞ്ഞാല്‍ സംസ്ഥാനത്തെവിടെ നിന്നും ജയിക്കാനുള്ള കഴിവു വേണമല്ലോ. അതുപോട്ടെ, ഈ പാലയെ സ്വന്തമാക്കി നിര്‍ത്തുന്നതിനു പിന്നില്‍ വലിയൊരു പി ആര്‍ തന്ത്രമുണ്ട്. അതായത് പാലാക്കു വേണ്ടി അവിഹിതമായി മാണി പലതും ചെയ്യുന്നു എന്ന് മറ്റുള്ളവരെക്കൊണ്ട് വിമര്‍ശിപ്പിക്കുക. ബാക്കി 139 മണ്ഡലങ്ങളിലും എതിരാളികള്‍ അത് പറയുമ്പോള്‍ പാലാക്കാര്‍ക്കു തോന്നും മന്ത്രിയായ മാണി സകല വികസനവും പാലായിലേക്കാണല്ലോ കൊണ്ടു വരുന്നത് എന്ന്. എതിരാളികള്‍ പറഞ്ഞപോലെ  മാണി എല്ലാം  അങ്ങോട്ടു കൊണ്ടുപോയിരുന്നെങ്കില്‍ പാലാ ഇപ്പോള്‍ ഒരു സിങ്കപ്പൂരായേനെ. അതൊക്കെയാണ് കെഎം മാണിയുടെ ഒരു ബുദ്ധി

...........................

കെഎം മാണി ഇങ്ങനെ സുവര്‍ണ ജൂബിലിയൊക്കെ ആഘോഷിച്ച് നടക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ തല്ലുകൊള്ളുകയായിരുന്നു. തിരുവനന്തപുരത്ത് മാണിയെ വാനോളം പുകഴ്ത്തിയ സിപിഎമ്മിന്റെ കുട്ടി സഖാക്കളാണ് കോട്ടയത്ത് മാണികോണ്‍ഗ്രസുകാര്‍ക്ക് തല്ലുകൊടുത്തത്. അവിടെ സഹകരണ കാര്‍ഷിക ബാങ്കില്‍ നിയമനത്തിന് കോഴ ചോദിച്ചു എന്നായിരുന്നു ആരോപണം. ലോക്കല്‍ രാഷ്ട്രീയത്തിന്റെ പേരിലാണെങ്കിലും അടിയെന്നു പറഞ്ഞാല്‍ നല്ല സംസ്ഥാന നിലവാരമുള്ള അടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :