പിസി ജോര്‍ജ് ഇന്ന് ഒരു കുടുക്കില്‍ പോയിപ്പെട്ടു. ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിന് പിസി ജോര്‍ജ് എംഎല്‍എ തന്റെ മുഖത്തടിച്ചെന്ന പരാതിയുമായി ഒരു പയ്യന് രംഗത്തു വന്നു. എംഎല്‍എ ഹോസ്റ്റലിലെ കന്റീന്‍ ജീവനക്കാരനാണ് വട്ടിയൂര്‍ക്കാവ് സ്വദേശി മനു. ഊണു കൊടുക്കാന്‍ വൈകിയതിനാണ് തല്ലിയതെന്നാണ് മനു പറയുന്നത്. പിസി ജോര്‍ജ് പക്ഷേ പറയുന്ന കഥ വേറെയാണ്
പിസി ജോര്‍ജിന് മാത്രം ഭക്ഷണം വൈകിച്ച് എത്തിക്കാന്‍ മനുവിന് പിസിയുമായി പഴയ വൈരാഗ്യമൊന്നുമില്ലല്ലോ. അഥവാ മനു ഭക്ഷണം കൊണ്ടുവരാന്‍ വൈകിയെങ്കിലും ഇതുപോലെ വലിയ ഡയലോഗടിക്കേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. പരാതി കൊടുത്താല്‍ പോരേ. ആനച്ചോറു കൊലച്ചോറെന്ന് പറയുന്നപോലെയായിപ്പോയി ഇത്. പി സി ജോര്‍ജിനെപ്പോലുള്ളവര്‍ വിശന്നു വലഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും എന്ന് ഊഹിക്കാനുള്ള ബുദ്ധി മനുവും കാണിക്കണമായിരുന്നു