E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 25 2021 01:25 PM IST

Facebook
Twitter
Google Plus
Youtube

More in Thiruva Ethirva

തോമസുകുട്ടീ വിട്ടോടാ...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എല്ലാം കൊള്ളാം പക്ഷേ, ബജറ്റ് അവതരണം ഗംഭീരമായി അങ്ങനെ മുന്നോട്ടു പോകുമ്പോള്‍ ഒരു കല്ലു കടിച്ചു. ചെറിയ കല്ലൊന്നുമല്ല. പിന്നെ മൊത്തത്തില്‍ കല്ലേറായി. ബജറ്റ് ചോര്‍ന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. രാവിലെ സഭയിലേക്ക് കൈയും വീശിവന്ന പ്രതിപക്ഷത്തിന് എറിയാന്‍ കിട്ടിയ ഉഗ്രന്‍ കല്ലായിരുന്നു അത്. അവരത് നന്നായി എറിഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് കുറേശെ ഭാഗ്യം തെളിയുന്നു എന്നു തോന്നുന്നു. 

തോമസ് ഐസക്കൊക്കെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അല്‍പം പേടിച്ചാണ് പ്രതിപക്ഷം കാണാന്‍ വരുന്നത്. പുറത്തിറങ്ങി വിമര്‍ശിക്കണമെങ്കില്‍ പറ്റിയ പോയിന്റുകള്‍ കണ്ടുപിടിക്കണം. ഇനി എന്തു കണ്ടുപിടിച്ചാലും ഐസക്ക് താന്‍ പഠിച്ച എക്കണോമിക്സ് പുസ്തകമൊക്കെ ഓര്‍ത്തെടുത്ത് തിരിച്ചടിക്കും. സാമ്പത്തിക ശാസ്ത്രത്തിലെ കടുകട്ടിയായ നാലു വാക്കെടുത്ത് തിരിച്ചടിച്ചാല്‍ ഏതു പ്രതിപക്ഷക്കാരനും ഒന്നു പേടിക്കും. ബജറ്റിന്‍മേലുള്ള ചര്‍ച്ച എന്നൊക്കെ പറഞ്ഞാല്‍ ഐസക്ക് ഒരു വാധ്യാരായി മാറും. പിന്നെ ബാക്കി എംഎല്‍എമാര്‍ക്ക് ക്ലാസെടുക്കലാണ്. ഇത്തവണ പക്ഷേ , ഇങ്ങനെ ഒരൈറ്റം വീണു കിട്ടിയതുകാരണം പ്രതിപക്ഷം രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ 

സംഗതി സിംപിളാണ്. ബജറ്റെന്നു പറയുന്ന ഗമണ്ടന്‍ സാധനം മുഴുവന്‍ വായിച്ച് മനസിലാക്കി വാര്‍ത്തയെഴുതി കഷ്ടപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ സഹായിക്കാന്‍ ധനമന്ത്രിയുടെ സ്റ്റാഫ് ശ്രമിച്ചതാണ്. ബജറ്റിന്റെ പ്രസക്തഭാഗങ്ങള്‍ ലളിതമാക്കി എഴുതി അത് മാധ്യമങ്ങള്‍ക്കെത്തിക്കാറുണ്ട്. ഇത്തവണ അതല്‍പം നേരത്തേയായിപ്പോയി. നേരത്തേ എന്നു പറഞ്ഞാല്‍ ബജറ്റവതരിപ്പിച്ച് തീരും മുമ്പേ. സാധാരണ പത്രക്കുറിപ്പ് താമസിച്ചാലാണ് പരാതി. ഇതിപ്പോള്‍ നേരത്തേ ആയതായി പ്രശ്നം. നേര് നേരത്തേ അറിയിക്കുന്ന പത്രം നടത്തുന്ന പാര്‍ട്ടിയുടെ ധനമന്ത്രിയല്ലേ, കുറച്ച് നേരത്തേയാക്കി എന്നേയുള്ളു. തന്റെ ഓഫീസ് സ്മാര്‍ട്ട് ഓഫിസാക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഇത് സ്മാര്‍ട്ടല്ല. ഓവര്‍ സ്മാര്‍ട്ടാണ്. ഈ വീഴ്ചയില്‍ നിന്ന് പാഠം പഠിച്ച് ഇനിമുതല്‍ ബജറ്റ് കഴിഞ്ഞ് തൊട്ടടുത്ത ദിവസമേ ഹൈലറ്റ്്സ് കൊടുക്കൂ എന്നൊരു തീരുമാനം ഉടന്‍ പ്രതീക്ഷിക്കാം 

എന്തൊക്കെപ്പറഞ്ഞാലും വാര്‍ത്താക്കുറിപ്പ് ചോര്‍ന്നതിനെ ബജറ്റ് ചോര്‍ന്നു എന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയായില്ല. അതുപോലെ തന്നെ, സകലരും അറിഞ്ഞ ബജറ്റിലെ പ്രസക്തഭാഗങ്ങള്‍ എന്താണെന്നറിയാന്‍ മന്ത്രിമാരും എഎല്‍എമാരെയും സഭക്കകത്ത് കാത്തിരിപ്പിച്ചതും ബോറായിപ്പോയി. ഈ ഘട്ടത്തില്‍ ഒരു തീരുമാനമെടുക്കാവുന്നതേയുള്ളു. എന്തിനാണ് ഈ ബജറ്റെന്നു പറഞ്ഞ് രണ്ടു മൂന്നു മണിക്കൂര്‍ ഒരാള്‍ തൊണ്ടയിലെ വെള്ളം വറ്റിക്കുന്നതും ബാക്കിയുള്ളവര്‍ ഉറക്കം തൂങ്ങിയിരുന്ന് കേള്‍ക്കുന്നതും. ഈ വാര്‍ത്താ കുറിപ്പിനായി തയാറാക്കിയ പ്രസക്തഭാഗങ്ങള്‍ തന്നെ നിയമസഭയില്‍ അങ്ങ് അവതരിപ്പിച്ചാല്‍ പോരേ? പത്ത് പതിനഞ്ച് മിനിട്ടില്‍ കാര്യം കഴിയും. എന്നിട്ട് മുഴുവന്‍ വിവരവും അറിയണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്കായി ബജറ്റ് സഭയില്‍ വച്ച് വെബ്സൈറ്റിലിടണം. ആലോചിക്കാവുന്നതാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :