ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലാണ്. മുമ്പൊക്കെ പോകുമ്പോള്‍ ചെന്നിത്തലയോ സുധീരനോ ഒക്കെ കൂടെ ഉണ്ടാകുമായിരുന്നു. ഇതിപ്പോ ഒറ്റക്കാണ്. അവരെ എങ്ങനെ കൊണ്ടുപോകും. അവരെപ്പറ്റിയുള്ള പരാതി പറയാനാണല്ലോ ഈ പോക്ക്. ഉടന്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണം എന്ന ആവശ്യമാണ് രാഹുല്‍ ഗാന്ധിയോട് പറഞ്ഞത്. അല്ലാതെയുള്ള വീതംവയ്പ്പില്‍ തനിക്കും തന്റെ ഗ്രൂപ്പിനും ഒന്നും കിട്ടില്ലെന്ന് ഡിസിസി അധ്യക്ഷ സ്ഥാനങ്ങള്‍ തീരുമാനിച്ചപ്പോള്‍ മനസിലായതാണല്ലോ. ഇനിയിപ്പോ തിരഞ്ഞെടുപ്പിലൂടെയേ തിരിച്ചു വരവ് നടക്കൂ എന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. തന്നെ ഒതുക്കിയ സുധീരന്.ചെന്നിത്ത.എ കെ ആന്റണി സംഘങ്ങള്‍ക്കെല്ലാം ഒറ്റയടിക്ക് മറുപടി കൊടുക്കാനാണ് നീക്കം. രണ്ടും കല്പിച്ചാണ് പോക്ക്
ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കാണുന്നതിന് തൊട്ടു തലേന്ന് എ കെ ആന്റണി ഇങ്ങനെയൊക്കെ പറയുന്നതില്‍ നിന്ന് എന്തു മനസിലാക്കണം. ഉമ്മന്‍ ചാണ്ടിയുടെ വരവിനു മുന്നോടിയായി രാഹുല്‍ ഗാന്ധിയെ കണ്ട് ഇതും ഇതിലപ്പുറവും തന്നെയാണ് ആന്റണി പറഞ്ഞതെന്ന് മനസിലാക്കണം. അതായത് , ദാ വരാന്‍ പോകുന്നത് കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോയ തമ്മിലടിയില്‍ തല്പരനായ ഒരു നേതാവാണ് എന്ന്. അതു കേട്ട രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയോട് എന്തായിരിക്കും പറയുക. നിങ്ങളെ മനസിലിരിപ്പൊന്നും ഉടന്‍ നടക്കാന്‍ പോകുന്നില്ലാ എന്ന്. അങ്ങനെ തന്നെ വേണം. എങ്കിലേ കാര്യങ്ങള്‍ ഒന്നുകൂടി ഉഷാറാകൂ. ഉമ്മന്‍ ചാണ്ടിക്ക് നേരിടാനുള്ളത് കേരളത്തിലെ തുക്കടാ ഗ്രൂപ്പുകളെ മാത്രമല്ല, എഐസിസിയിലെ രാഹുല്‍ ഗ്രൂപ്പിനെത്തന്നെയാണ്
പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളു എന്ന് സുധീരന് പറയുന്നതിന്റെ അര്‍ഥം എന്താണ്. സിംപിള്‍. ഞാനിനി കുഴപ്പമൊന്നുമുണ്ടാക്കാതെ അടങ്ങിയിരുന്നു കൊള്ളാം എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞാല്‍ തീരുന്ന പ്രശ്നമാണ് ഉള്ളത് എന്ന്. അല്ലാതെ സുധീരനോ ചെന്നിത്തലയോ ആന്റണിയോ മുകുള്‍ വാസ്്നിക്കോ പറഞ്ഞാല്‍ തീരുന്ന പ്രശ്നമായിരുന്നെങ്കില്‍ കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി നല്ല പയറുപോലെ പങ്കെടുത്തേനെ. ഇപ്പോഴും കേരളത്തിലെ നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയോട് എന്തൊക്കെയോ പറയുന്നുണ്ട്.അദ്ദേഹം എന്തോ കേള്‍ക്കുന്നുണ്ട്. പക്ഷേ ഇവര്‍ പറയുന്നവരല്ല ഉമ്മന്‍ ചാണ്ടി കേള്‍ക്കുന്നത്. പറയുന്നതെന്തോ കേള്‍ക്കുന്നത് വേറെയെന്തോ. അതാണ് പാര്‍ട്ടിയിലെ അവസ്ഥ
ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ യുഡിഎഫില്‍ ആരുമല്ലെങ്കിലും ഘടകക്ഷികളുടെയൊക്കെ ഹീറോ ഇപ്പോഴും ഉമ്മന്‍ ചാണ്ടിയാണ്. അതുകൊണ്ട് വിഎം സുധീരന് പണി പാര്‍ട്ടിയില്‍ മാത്രം നടത്തിയാല്‍ പോര. ഘടകക്ഷികളെയും ഒപ്പം നിര്‍ത്തണം. അതിന്റെ ഭാഗമായിട്ടായിരുന്നു സുധീരന് പാണക്കാട്ടെത്തിയത്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാന്‍ ലൈസന്‍സുള്ള പാര്‍ട്ടിയുമാണല്ലോ ലീഗ്. പിണറായിക്കെതിരെയും മോദിക്കെതിരെയും ഇരട്ടപ്പോരാട്ടത്തിനിറങ്ങുമ്പോള് ലീഗില്ലെങ്കില്‍ പണി ഉറപ്പാണ്