നാളെ നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തിന്റെ കാര്യത്തില്‍ തീരുമാനമായി. ഉമ്മന്‍ ചാണ്ടി യോഗത്തിന് വരില്ല. മുകുള്‍ വാസ്്നിക്കും സംഘവും എന്തൊക്കെ പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ഉമ്മന്‍ ചാണ്ടിയില്ലാതെ പിന്നെ എന്തു യോഗം.
എന്തു തീരുമാനമെടുത്താലും ചാണ്ടിയും ഉ ഗ്രൂപ്പും അത് നടപ്പാക്കിയില്ലെങ്കില്‍ തീര്‍ന്നില്ലേ. ചെന്നിത്തലയക്ക് പനിയാണെന്നോ സുധീരന് വണ്ടി കിട്ടിയില്ലെന്നോ ഒക്കെ പറഞ്ഞ് യോഗം മാറ്റി വക്കുന്നതാണ് നല്ലത്. സംസ്ഥാനത്ത് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം എന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയെ പിണക്കാന്‍ നിന്നാല്‍ നല്ല പണി കിട്ടും.
ഇപ്പോള്‍ അദ്ദേഹം പറയുന്നത് ഐ ഐസിസിയിലും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ്. ഇനിയിപ്പോ സോണിയാ ഗാന്ധിക്കു ശേഷം രാഹുലിനെ വെട്ടി തിരഞ്ഞെടുപ്പിലൂടെ അടുത്ത കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ ഉമ്മന്‍ ചാണ്ടിക്ക് വല്ല പരിപാടിയുമുണ്ടോ എന്തോ? ഏതായാലും അതിനു മുമ്പ് അദ്ദേഹത്തെ ഒതക്കിക്കെട്ടുന്നതാണ് നല്ലത്. പക്ഷേ ആളു പിടിതരണ്ടേ