ഉമ്മന്‍ ചാണ്ടി വീണ്ടും സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കാനെത്തി. വിചാരിച്ച പോലെ തന്നെ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 14 മണിക്കൂര്‍ തുടര്‍ച്ചയായി മൊഴി നല്കി റിക്കോര്ടിട്ട ആളാണ് അദ്ദേഹം. ഇത്തവണ ഒരു ഇരുപത്തിനാലു മണിക്കൂര്‍ മൊഴി കൊടുത്ത് സ്വന്തം റിക്കോര്ട് തിരുത്താന്‍ തയാറായാണ് വന്നത്. പക്ഷേ അത്രയും വേണ്ടി വന്നില്ല. പഴയ കൂട്ടാളി സലീം രാജിനെ ഉള്‍പ്പെടെ തള്ളിപ്പറയാന്‍ തയാറായതാണ് ആകെ ഒരു പുതുമ.
ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണത്തിന് പോകാത്തത് പിണക്കം കൊണ്ടല്ല എന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് ചിലപ്പോള്‍ ശരിയായിരിക്കും. ഈ കോടതിയും മൊഴികൊടുക്കലുമൊക്കെ ഉള്ളതു കൊണ്ട് ആവശ്യത്തിന് സമയം കിട്ടിയിട്ടുണ്ടാകില്ല. ഇതുപോലൊക്കെ മൊഴി കൊടുക്കാന്‍ നന്നായി പഠിക്കുകയും വേണമല്ലോ