അങ്ങനെ ബറാക് ഒബാമ പടിയിറങ്ങി. കരഞ്ഞ് വീര്‍ത്ത കണ്ണുകളോടെയായിരുന്നു അമേരിക്കയോട് അദ്ദേഹം നന്ദി പറഞ്ഞത്. എട്ടുകൊല്ലത്തെ പണി ഉപേക്ഷിച്ച് അങ്ങനെ ഒബാമ ഒരു വഴിക്കായി.
ഭരണനേട്ടം എന്നൊക്കെ പറഞ്ഞ് ഒബാമ ഒരു ലിസ്റ്റൊക്കെ നിരത്തിയിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ഡൊണള്‍ഡ് ട്രംപിനെ പ്രസിഡന്റാക്കാന്‍ അമേരിക്കക്കാരെ പ്രേരിപ്പിച്ച ഭരണം നടത്തിയ ആള് എന്ന ആ പേരുണ്ടല്ലോ, അത് ഒബാമയില്‍ നിന്ന് മാറാന്‍ കുറേ നാളെടുക്കും. ഒബാമ ആളു ഭയങ്കര ജോളിയായിരുന്നു. ഇന്ത്യയിലൊക്കെ വന്നത് മറക്കാന്‍ പറ്റില്ല. ആട്ടവും പാട്ടും കെട്ടിപ്പിടുത്തവുമൊക്കെയായി. ഒബാമക്ക് നമ്മളും ഒരു നന്ദി പറയേണ്ടതുണ്ട്.