കെ. മുരളീധരന് ലാ അക്കാദമി സമരം കഴിഞ്ഞതിന് ശേഷം ഭയങ്കര ഫോമിലാണ്. ഇന്ന് പക്ഷേ പറഞ്ഞ് അത്ര ശരിയായില്ല. കേരളത്തിലെ ഒരു മന്ത്രിയെ വിമര്‍ശിക്കേണ്ടത്
അദ്ദേഹത്തിന് എത്ര ഇംഗ്ലീഷറിയാം എന്നു നോക്കിയിട്ടല്ല. ഇത്രയും കാലം രാഷ്ട്രീയം നടത്തിയിട്ടും മുരളീധരന് അതു മനസിലായില്ലെങ്കില്‍ ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കണം
മുരളീധരന് കുറേ ഇംഗ്ലീഷറിയാമായിരുന്നിട്ട് വല്ല കാര്യവുമുണ്ടോ. ഒരിക്കല്‍ മന്ത്രിയായിട്ട് തിരഞ്ഞെടുപ്പില്‍ ആളുകള്‍ വോട്ടുചെയ്യാത്തതുകൊണ്ട് അത് കളഞ്ഞിട്ട് പോകേണ്ടി വന്ന ചരിത്രമല്ലേയുള്ളത്. എന്നിട്ടാണ് വലിയ ഡയലോഗ്. അതുമല്ല ഇതുകേട്ടാല്‍ തോന്നും കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിയാക്കാന്‍ ആളെ എടുക്കുന്നത് എഎ പരീക്ഷയിലെ ഇംഗ്ലീഷിന്റെ മാര്‍ക്കു നോക്കിയിട്ടാണെന്ന്. ഇത്തരം ചീപ്പ് കൊളോണിയല്‍ മനസുമായൊന്നും ഇക്കാലത്തും നടക്കല്ലേ മാഷേ
കോണ്‍ഗ്രസില്‍ നേരേചൊവ്വേ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആളു കുറവായതുകൊണ്ട് മുരളീധരന്റെയൊക്കെ സമയം എന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്തുപറഞ്ഞാലും ചെലവാകും. പറഞ്ഞാട്ടെ.പറഞ്ഞാട്ടെ