ഗാന്ധിജിക്ക് ലോക ചരിത്രത്തില്‍ പകരക്കാരനില്ല എന്നാണ് നമ്മള് പഠിച്ചുകൊണ്ടിരുന്നത്. സംഗതി തെറ്റാണെന്ന് ഇപ്പോഴാണ് മനസിലായത്. ഗാന്ധിയുടെ പകരക്കാനാണ് നരേന്ദ്രമോദിയെന്ന് ഇപ്പോള്‍ വ്യക്തമായി. പ്രവര്‍ത്തികൊണ്ടും വാക്കുകൊണ്ടും പകരക്കാരനാകാന്‍ പറ്റില്ലെങ്കില്‍ പിന്നെ പോസ്റ്ററിലും കലണ്ടറിലും പകരക്കാരനാകാം എന്നാണ് മോദിയുടെ കണ്ടെത്തല്‍. അങ്ങനെ ഖദറും ചര്‍ക്കയുമൊക്കെ മോദിപ്പടത്തില് അടിച്ചിറങ്ങി. സ്വന്തം പേരെഴുതിയ ലക്ഷങ്ങള്‍ വിലയുള്ള കോട്ടിട്ട മനുഷ്യന് തന്നെ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പടത്തില്‍ വന്നു. ഗംഭീരമായി. ഇനിയും ഒരുപാട് പടങ്ങള്‍ ഇങ്ങനെ ഇറങ്ങും. സൂക്ഷിച്ചിരുന്നോ
ഈ ബിജെപിക്കാര്‍ ശരിക്കും എന്താണ് വിശ്വസിക്കുന്നത് എന്നറിയില്ല. നരേന്ദ്ര മോദി ഗാന്ധിയെപ്പോലെ സ്വന്തം ചര്‍ക്കയില്‍ നൂല്‍നൂറ്റ് വസ്ത്രമുണ്ടാക്കി ലളിതമായി ജീവിക്കുന്ന ആളാണെന്നായിരിക്കുമോ. ചിലപ്പോള്‍ മഹാത്മാ ഗാന്ധി ചര്‍ക്കയുടെ മുന്നിലിരുന്നതും വെറുതെ ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രമാണ് എന്നായിരിക്കും അവരുടെ ധാരണ. കഷ്ടം