E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday December 01 2020 06:37 AM IST

Facebook
Twitter
Google Plus
Youtube

മെയ്ക്ക് ഇൻ കുമ്മനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുമ്മനം രാജശേഖരന്‍ വെറും ഒരു രാഷ·്ട്രീയക്കാരനല്ല. അദ്ദേഹം ഒരു ശാസ്ത്രഞ്ജനാണ്. സാമൂഹ്യ ശാസ്ത്രഞ്ജന്‍. ബിജെപിയുടെ ദേശീയ നേതൃത്വം പോലും ഉത്തരം കിട്ടാതെ വലയുന്ന പല ചോദ്യങ്ങള്‍ക്കും കേരളത്തിലിരുന്ന് ഉത്തരം നല്‍കുന്ന രാഷ്ട്രീയ സ്വയം സേവകന്‍. ഉദാഹരണത്തിന് നോട്ടു നിരോധനത്തിന് ശേഷം ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ വലക്കുന്നത്. ക്യൂവിന്റെ നീളവും കുഴഞ്ഞു വീഴുന്ന ആളുകളും എന്നും വാര്‍ത്തയാകുന്നു. പലരും കരുതിയിരുന്നത് വേണ്ടത്ര തയാറെടുപ്പുകള്‍ സര്‍ക്കാരും ബാങ്കുകളും എടുക്കാത്തതു കൊണ്ടാണ് ഈ കുഴഞ്ഞു വീഴലുകള്‍ ഉണ്ടായത് എന്നാണ്. പക്ഷേ കുമ്മനംജിയുടെ ബുദ്ധി കണ്ടെത്തിയത് മറ്റൊന്നാണ് 

അപ്പോള്‍ ആവശ്യത്തിന് വെള്ളമൊക്കെ കുടിച്ച് മരുന്നൊക്കെ ഓര്‍ത്ത് കഴിച്ചിട്ടു വേണം ഇനി എടിഎമ്മില്‍ പോകാന്‍. ഈ കുഴഞ്ഞു വീണതല്ലാതെ അമ്പതില്‍ കൂടുതല്‍ ആളുകള്‍ മരിച്ചു വീണത് കുമ്മനം അറിഞ്ഞിട്ടേയില്ല. കുമ്മനത്തിന്റെ ബുദ്ധി ഇവിടെ തീരുന്നില്ല. രാജ്യത്ത് ആകെ രണ്ടു ലക്ഷത്തി പതിനയ്യായിരം എടിഎമ്മുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ മുപ്പതിനായിരം എടിഎമ്മുകളേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു എന്നാണ് ബാങ്കുകള്‍ തന്നെ പറയുന്നത്. എന്നുവച്ചാല്‍ ഏകദേശം ഏഴില്‍ ഒന്ന് എടിഎമ്മുകളേ പ്രവര്‍ത്തിക്കുന്നുള്ളു എന്ന്. കാശെടുക്കാന്‍ പുറത്തിറങ്ങിയിട്ടുവര്‍ക്കൊക്കെ ഇത് നന്നായിട്ടറിയാം. പക്ഷേ, കുമ്മനംജി കണ്ടെത്തിയത് മറ്റൊരു കണക്കാണ് 

കേട്ടില്ലേ. ഒരു ജില്ലയില്‍ മൂന്നോ നാലോ എടിഎമ്മുകളിലേ പ്രശ്നമുള്ളു. അപ്പോള്‍ നിങ്ങള്‍ പണമെടുക്കാന്‍ പോയപ്പോള്‍ മൂന്നോ നാലോ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കാതെ കണ്ടെങ്കില്‍ ഓര്‍ക്കണം, അത് മാത്രമാണ് നിങ്ങളുടെ ജില്ലയില്‍ പ്രവര്‍ത്തിക്കാതെയുള്ള എടിഎമ്മുകള്‍. ബാക്കിയെല്ലാ എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുമ്മനം പോയി പരിശോധിച്ചുറപ്പിച്ചതാണ് , കുമ്മനം ഒരു രാഷ്ട്രീയനേതാവാകേണ്ട ആളായിരുന്നില്ല. ഒരു സാമ്പത്തിക വിദഗ്ധനാകണമായിരുന്നു. ലോകബാങ്കിന്റെ തലവന്‍ വരെയാകാമായിരുന്നു 

അങ്ങനെയല്ലല്ലോ അര്‍ഥം. പാര്‍ലമെന്റ് വളപ്പിലെ മൂന്ന് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നു പറഞ്ഞാല്‍ , അതുപോലും പ്രവര്‍ത്തിക്കുന്നില്ല എന്നാണര്‍ഥം. അതു മൂന്നും പ്രവര്‍ത്തിക്കുന്നില്ല എന്നു പറഞ്ഞാല്‍ എങ്ങനെയാണ് ബാക്കിയെല്ലാം പ്രവര്‍ത്തിക്കുന്നു എന്നാകുന്നത് 

അപ്പറഞ്ഞ സാമ്പത്തിക ശാസ്ത്രം വച്ചാണ് അമര്‍ത്യ സെന്‍ മുതലിങ്ങോട്ടുള്ള വിദഗ്ധര്‍ ഈ നോട്ടുനിരോധനം തട്ടിപ്പാണെന്ന് പറഞ്ഞത്. കുമ്മനം പഠിച്ച സാമ്പത്തികശാസ്ത്രം വേറെ എന്തോ ആണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :