ഇന്ന് അല്ലെങ്കിലും കോണ്‍ഗ്രസുകാരുടെ ദിവസമായിരുന്നു. ഇവിടെ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംഎല്‍എമാര്‍ ഒന്നടങ്കം ജന്തര്‍ മന്തറിലെത്തി ധര്‍ണയിരുന്നു. അങ്ങനെ നേരത്തെ പിണറായിക്കൊപ്പം സഹകരണ ബാങ്ക് വിഷയത്തില്‍ സംയുക്തമായി പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിക്ക് പറക്കാമെന്ന മോഹിച്ചത് തകര്‍ന്നുപോയെങ്കിലും മുന്നണി സ്വന്തം നിലയ്ക്ക് സംഘടിപ്പിച്ച പരിപാടിയോടെ ഡല്‍ഹി മോഹം യാഥാര്‍ഥ്യമായതിന്റെ സന്തോഷം എല്ലാവരുടേയും മുഖത്തുണ്ടായിരുന്നു. മാത്രമല്ല, പാര്‍മെന്റില്‍ മിണ്ടാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധിക്ക് മിണ്ടാനുള്ള ഒരു വേദിയായും യുഡിഎഫ് ധര്‍ണ മാറി.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഒരാള്‍ മാത്രം വന്നില്ല. അതും ചില്ലറ ആളൊന്നുമല്ല. മുന്‍ മുഖ്യമന്ത്രിയും ഇപ്പോ എംഎല്‍എയും ഒക്കെയായ ഉമ്മന്‍ചാണ്ടി. ഹൈക്കമാന്‍ഡിനെ കാണാന്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ഡല്‍ഹിക്ക് പോവുന്ന പതിവേ സാധാരണ ഉമ്മന്ചാണ്ടിക്കുള്ളു. ഇതിപ്പോ ഒറ്റയ്ക്ക് പോയിട്ടും കാര്യങ്ങളൊന്നും വലിയ രീതിയില്‍ നടക്കുന്നില്ല. കാരണം പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് വായിച്ചാല്‍ ഏത് എ ഗ്രൂപ്പുകാരനും ഉള്ളൊന്നു കാളും. അപ്പോ പിന്നെ ഈ നേരത്ത് ഹൈക്കമാന്‍ഡിനെ കാണുന്നതാണോ അതോ നിലവില്‍ കേരളത്തിലുള്ള എ ഗ്രൂപ്പുകാരെ ഗ്രൂപ്പ് വിടാതെ മുറുകെ പിടിക്കുന്നതാണോ നല്ലത് എന്നു ചിന്തിക്കുമ്പോള്‍ മറുത്തൊന്ന് ചിന്തിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് തോന്നിക്കാണില്ല. അതുകൊണ്ട് ഡല്‍ഹി വിട്ട് വയനാട്ടിലേക്ക് പിടിച്ചു.