E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 31 2021 05:35 PM IST

Facebook
Twitter
Google Plus
Youtube

തോറ്റുതൊപ്പിയിട്ട് പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരള പൊലീസ് തനിക്കിട്ട് പണിതന്നുകൊണ്ടിരിക്കുകയാണെന്ന് ഒടുവില്‍ ആഭ്യന്തരവകുപ്പുകൂടി കൈയ്യാളുന്ന മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. എങ്ങനെ സമ്മതിക്കാതിരിക്കും. അതുപോലെയല്ലേ കാര്യങ്ങളുടെ കിടപ്പ്. ജിഷവധക്കേസില്‍ പ്രതിയെ പിടിച്ചാണ് പിണറായി സര്‍ക്കാരിന്റെ പൊലീസ് പണി തുടങ്ങിയതെങ്കില്‍ ഇപ്പോ പണി കിട്ടിക്കൊണ്ടിരിക്കുന്നത് സര്‍ക്കാരിനാണ്. എന്നും പുതിയ പുതിയ കേസുകള്‍ സംഭവിക്കുന്നതുകൊണ്ടാണ് എല്ലാം അന്വേഷിക്കാന്‍ കഴിയാത്തതെന്ന് വേണേല്‍ ന്യായം പറയാവുന്നതാണ്. പക്ഷേ അങ്ങനെ പറഞ്ഞാല്‍ അത് ജനങ്ങളുടെ നെഞ്ചത്തോട്ടുള്ള ചവിട്ടലായിപ്പോവും. അതുകൊണ്ട് തല്‍ക്കാലം ഈഗോയൊക്കെ മാറ്റിവച്ച് അങ്ങ് ഏറ്റുപറഞ്ഞേ രക്ഷപ്പെടാന്‍ ഒരു വഴിയുള്ളു. 

പൊലീസിന്‍റെ ആത്മധൈര്യത്തിന് കോട്ടം വരുത്തുന്ന ഒന്നും തന്റെ ഭാഗത്തുനിന്നോ സര്‍ക്കാരിന്റെ മൊത്തമായ ഭാഗത്തുനിന്നോ ഒന്നുമുണ്ടാവാതെ നോക്കുമെന്നാണ് പിണറായി മുഖ്യമന്ത്രിയായപ്പോള്‍ പറഞ്ഞത്. അത്രമാത്രം കൊഞ്ചിച്ച് വഷളാക്കിയതിന് ഇപ്പോ നാലുഭാഗത്തുനിന്നും കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. വാല്‍സല്യം വല്ലാതെ കൂടിയപ്പോള്‍ നിലമ്പൂരിലെ വനത്തില്‍ പോയി മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നാണ് അവര്‍ ആഘോഷിച്ചത്. പക്ഷേ പിന്നീട് ഒരു വെടി പോയിട്ട് പുകപോലും കാണാനില്ലാത്ത സ്ഥിതിയാണ്.

ബജറ്റ് സമ്മേളനത്തിന് നിയമസഭ ചേരാന്‍ തുടങ്ങിയതില്‍പിന്നെ മുഖ്യമന്ത്രി ആകെ പറയുന്ന ഒരു ഡയലോഗ് ശക്തമായ നടപടിയെടുക്കും എന്നതാണ്. അത് പറഞ്ഞു പറഞ്ഞു എന്നൊക്കെ എവിടെയൊക്കെ പറഞ്ഞെന്ന് അദ്ദേഹത്തിന് പോലും വല്യപിടിയില്ല. 

പിണറായിയെപ്പോലെ ചെന്നിത്തലയ്ക്കുമുണ്ട് വിഷമം. അത് ഈ നാടിന് ഇത് എന്തുപറ്റി എന്നോര്‍ത്താണ്. പഴയ ആഭ്യന്ത്രമന്ത്രിയല്ലേ, ഉള്ളില്‍ ചിരിയായിരിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്. സത്യത്തില്‍ കേരളപൊലീസിന് എന്താണ് പണി? ഈ ചോദ്യം നാട്ടുകാരുടേതാണ്.

എന്തൊക്കെയായാലും മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാര്യം ഇത്തിരി കഷ്ടം തന്നെയാണ്. നേരത്തെ ആഭ്യന്തരം വഹിച്ച ചെന്നിത്തലയെങ്കിലും കുറച്ച് കനിവ് കാണിക്കേണ്ടതാണ്. താന്‍ ബ്രണ്ണന്‍ കോളജില്‍ പഠിച്ചതാണെന്നും മറ്റും പറഞ്ഞിട്ട് വല്യകാര്യവുമുണ്ടോ.  ഈ നാട്ടിലെ പൊലീസ് അതൊക്കെവല്ലതും വിലവയ്ക്കുമോ. 

ഇനി ആകെയുള്ളത് കിട്ടിയ സീനില്‍ നന്നായി അഭിനയിക്കാന്‍ നോക്കാം എന്നുമാത്രമേയുള്ളു. അതുപോലെയാണ് കിട്ടിയ നേരം നല്ല രണ്ടു ഡയലോഗ് പറഞ്ഞ് ആളെ കൈയ്യിലെടുക്കുക എന്നതും.

നിരാശയോ...പിണറായിവിജയനോ. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ പിണറായിലെ മുഖ്യമന്ത്രി അങ്ങട്ട് മരിക്കും. പിന്നെ കാണുന്നത് പഴയ പാര്‍ട്ടി സെക്രട്ടറിയെയാണ്. പ്രതിപക്ഷം എന്ന രാഷ്ട്രീയത്തെ രാഷ്ട്രീയ അടവുകളിലൂടെ വീഴ്ത്തിയാണെങ്കിലും കഥയില്‍ വഴിത്തിരുവുണ്ടാക്കാന്‍ പിണറായി കഴിഞ്ഞേ വേറെ ആളുള്ളു. വിശ്വാസം വരുന്നില്ലെങ്കില്‍ ദേ കണ്ടുനോക്ക്. എത്രപെട്ടന്നാണ് ചര്‍ച്ച മാറിയതും സഭ പിരിഞ്ഞതും എന്നു നോക്ക്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :