E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 26 2021 12:50 PM IST

Facebook
Twitter
Google Plus
Youtube

More in Thiruva Ethirva

ഫൈവ് സ്റ്റാർ കമ്മ്യൂണിസം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിപിഎമ്മിന്റെ പഞ്ച നക്ഷത്ര കേന്ദ്ര കമ്മിറ്റി യോഗത്തിന് തുടക്കമായി. നോട്ടു നിരോധനം മൂലം രാജ്യത്തെ പാവപ്പെട്ടവര്‍ക്കുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതിനാലാണ് യോഗം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ആക്കിയത്. ആഡംബരത്തോടുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല സിപിഎമ്മിന്റെ സമ്മേളനം ഇത്തവണ ഇങ്ങനെയാക്കിയത്. പാര്‍ട്ടിയുടെ സംസ്ഥാന കേന്ദ്രം എകെജി സെന്ററില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് എന്ന എതിരാളികളുടെ വര്‍ഷങ്ങളായുള്ള ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു ലക്ഷ്യം. അവിടെ ഇത്രയും സൗകര്യമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ തൊട്ടടുത്തുള്ള ഹോട്ടല്‍ തേടി പോകേണ്ടി വരുമായിരുന്നോ? 

സിപിഎം എന്നാല്‍ കേരള കോണ്‍ഗ്രസ് പോലെ ഒരു പ്രാദേശിക പാര്‍ട്ടിയോ ബിജെപിയെപ്പോലെ ഒരു ദേശീയ പാര്‍ട്ടിയോ അല്ല. ഒരു സാര്‍വദേശിയ മുന്നേറ്റത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ആഗോള നിലവാരമുള്ള സ്ഥലത്തു വേണം പാര്‍ട്ടിയുടെ യോഗങ്ങള്‍ നടത്താന്‍. എന്നു കരുതി കട്ടന്‍ ചായ പരിപ്പു വടയെ പാര്‍ട്ടി തള്ളിക്കളയുകയൊന്നുമില്ല. പാര്‍ട്ടിയുടെ ലോക്കല്‍ അണികളൊക്കെ ഇപ്പോഴും സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ നിലവാരം പഴയതു തന്നെ. കേന്ദ്ര കമ്മറ്റി എന്നു പറഞ്ഞാല്‍ അങ്ങനെയല്ലല്ലോ. 

സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണു പോലും സമ്മേളനം ഫൈവ് സ്റ്റാറിലാക്കിയത്. കൊള്ളാവുന്ന ഒരു ന്യായം ഉണ്ടാക്കി പറയാന്‍ ഇതുപോലെ എത്ര സമ്മേളനം നടത്തിയാലാണ് ഈ പാര്‍ട്ടി ഒന്നു പഠിക്കുക. സ്വന്തം പാര്‍ട്ടി ഓഫിസിനെക്കാള്‍ സുരക്ഷ പുറത്താണെന്ന് സമ്മതിക്കുന്ന ഇവരെയൊക്കെ സഖാവ് എന്നു തന്നെ വിളിക്കണോ എന്ന കാര്യം ആലോചിക്കണം. എകെജി സെന്ററില്‍ ഏതായാലും ആര്‍എസ്എസുകാരുടെ ഭാഗത്തു നിന്ന് സുരക്ഷാ ഭീഷണി ഉണ്ടാവാന്‍ ഇടയില്ല. അപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ ഭീഷണിയുണ്ടാക്കുമെന്നാണോ? 

ഇതൊരു സ്ഥിരം സംവിധാനമാണെന്നൊന്നും കരുതണ്ട. ഇപ്പോഴാകുമ്പോള്‍ സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലുണ്ട്. എത്ര സ്റ്റാറുള്ള സ്ഥലത്തു വേണമെങ്കിലും യോഗം നടത്താം. മറ്റിടങ്ങളില്‍ പോയാല്‍ ഇതേ നേതാക്കളൊക്കെ യോഗം നടത്തുന്നതും ഭക്ഷണം കഴിക്കുന്നതും കാണണം. കരഞ്ഞു പോകും 

ഏതായാലും കട്ടന്‍ ചായ.പരിപ്പുവട രഹിത പാര്‍ട്ടി എന്ന ആശയത്തിന്റെ ഉപഞ്ജാതാവ് സഖാവ് ഇപി ജയരാജനെതിരെ ഇതേ ദിവസം തന്നെ വിജിലന്‍സ് കേസ് വന്നത് അര്‍ഥവത്തായി. കേസ് വര്‍ഗശത്രുവിനെ കുത്തിനോവിച്ചതൊന്നുമല്ല. സ്വജന പക്ഷപാതത്തിനാണ്. ഫൈവ് സ്റ്റാര്‍ മെനുവില്‍ ഇതും ഉള്‍പ്പെടുത്താം 

ചര്‍ച്ചയൊക്കെ ഗംഭീരമായി നടക്കട്ടേ. എല്ലാം നല്ലതിനാകട്ടെ. എസിയില്ലാത്ത പൊതു നിരത്തില്‍ വെയില്‍കൊണ്ട് ഇപ്പോഴും ജയ് വിളിച്ച് പാര്‍ട്ടി വളര്‍ത്താനിറങ്ങിയിട്ടുള്ള പാവപ്പെട്ട സഖാക്കളെ മറക്കാതിരുന്നാല്‍ മതി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :