പേരുവയ്ക്കാത്ത വില്ലന്മാരെക്കുറിച്ചുള്ള വാര്‍ത്തകളുടെ കാലമാണിത്. പ്രമുഖ നടനെ സംശയം. പ്രമുഖ സംവിധായകന്റെ ഫ്ലാറ്റില്‍ പരിശോധന, ഉന്നത നേതാവിന്റെ ബന്ധം അന്വേഷിക്കുന്നു എന്നിങ്ങനെയാണ് വാര്‍ത്തകള്‍. നാട്ടുകാര്‍ സകല പ്രമുഖരെയും ഇതുകേട്ട് സംശയിക്കും. ആരും തങ്ങളെ സംശയിക്കുന്നില്ല എങ്കില്‍ അതിനര്‍ഥം താന്‍ ഒരു പ്രമുഖനല്ലാതായോ എന്ന് താരങ്ങള്‍ക്കുള്ള ടെന്‍ഷന്‍ വേറെയും. സിനിമാക്കാര്‍ക്കിടയില്‍ ഇത്രയും ഐക്യമുണ്ടായിരുന്നെന്ന് മനസിലായത് ഇപ്പോഴാണ്. ഓരോരുത്തരും ഓരോ കഥയുമുണ്ടാക്കി ഇറങ്ങിയിരിക്കുയാണ്. ചാന്‍സ് തരാത്തതിനും റിലീസ് തടഞ്ഞതിനും ഉണ്ടായ കലിപ്പുകളും അസൂയയും കണ്ണുകടിയുമെല്ലാം പരസ്പരം തീര്‍ക്കാന്‍ പറ്റിയ സമയമിതാണ്. ഈ സമയത്ത് എന്ത് കഥയിറക്കിയാലും അത് മിനിമം കളക്ഷന്‍ നേടും. കഥകളില്‍ കഥാപാത്രങ്ങളായിപ്പോയവര് ഇപ്പോള്‍ വിശദീകരണവുമായി ക്യൂവിലാണ്. പ്രതികളുമായി തനിക്ക് ബന്ധമില്ലെന്ന് നടന് ദിലീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. സിദ്ധാര്‍ഥ് ഭരതനും തനിക്കിതൊന്നുമായി ബന്ധമില്ലെന്ന് പറഞ്ഞു വന്നിട്ടുണ്ട്. ഇങ്ങനെ ഓരോരുത്തരായി പോസ്റ്റിടാതെ അമ്മ യോഗം ചേര്‍ന്ന് തങ്ങള്‍ക്കാര്‍ക്കും ബന്ധമില്ലെന്ന് ഒരു പ്രസ്താവനയെഴുതി എല്ലാവരും അടിയില്‍ ഒപ്പിടുകയായിരിക്കും നല്ലത്
- Home
- Daily Programs
- Thiruva Ethirva
- ഒരു സംശയം, ആരാണീ പ്രമുഖൻ ?
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല
related stories
Tags:
Actress Abduction