E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 11:28 PM IST

Facebook
Twitter
Google Plus
Youtube

കാലം വേറെയാണ് എംടീ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ക്യൂവില്‍ നിന്നപ്പോഴും കുഴഞ്ഞു വീണപ്പോഴും ജീവതം ആകെ അലമ്പായപ്പോഴും സഹിച്ചത് ഒരു വലിയ നല്ല കാര്യത്തിനായിരുന്നല്ലോ എന്നോര്‍ത്തിട്ടായിരുന്നു. ആ നല്ല ദിവസം അടുത്തതോടെ എല്ലാവരും അതെപ്പറ്റിയാണ് പറയുന്നത്. പാര്‍ട്ടി ഭേദമില്ലാതെ. എംഎം ഹസ്സന്‍ വരെ മോദിയുടെ വാക്കുകള്‍ ഓര്‍ത്തോര്‍ത്താണ് നടപ്പ്

ഹസ്സന്റെ ഇംഗ്ലീഷ് കടുപ്പമുള്ളതുകൊണ്ടാണോ അതോ നമ്മുടെ ഇംഗ്ലീഷ് പിടിത്തമില്ലാത്ത കൊണ്ടാണോ എന്നറിയില്ല. ഒരുപിടിയും കിട്ടിയില്ല. എന്തിനാണിങ്ങനെ അന്യന്റെ ഭാഷയില്‍ കഷ്ടപ്പെടുന്നത്. ആക്വച്ചലി കവി എന്താണ് ഉദ്ദേശിക്കുന്നത്?

ഹസ്സന്‍  മനസ്സുണ്ടായിട്ടല്ല ഇങ്ങനെ മറുഭാഷയില്‍ സംസാരിക്കുന്നത്. മലയാളത്തില്‍ മര്യാദക്ക് നോട്ടുനിരോധനത്തെപ്പറ്റി പറഞ്ഞാല്‍ പിന്നെ ബിജെപിക്കാരുടെ ആക്രമണം ചില്ലറയൊന്നുമായിരിക്കില്ല. ആരെന്നൊന്നും അവര്‍ നോക്കുകയുമില്ല.  അതിനായി ഓരോ നേതാക്കള്‍ക്ക് ഓരോ ചുമതല കൊടുത്തിരിക്കുകയാണ്. നോട്ടുനിരോധനത്തിനോടു വിയോജിപ്പുള്ള സാംസ്കാരിക നായകരെ ശരിപ്പെടുത്താന്‍ എ.എന്‍. രാധാകൃഷ്ണനും കെ സുരേന്ദ്രനുമാണ് ചുമതല. സ്വന്തം നാട്ടിലെ തിന്മകള്ക്കെതിരെ   മിണ്ടാത്ത എഴുത്തുകാരനാണ്  എം.ടിയെന്നായിരുന്നു  ബിജെപിയിലെ പ്രശസ്ത വിവര്‍ത്തന സാഹിത്യകാരന്‍ സുരേന്ദ്രന്റെ ഫെയസ് ബുക്ക്  വിമര്‍ശനം. എംടിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിടും മുമ്പ് അദ്ദേഹത്തിന്റെ പുസ്തകം വല്ലതും വായിച്ചു നോക്കിയിരുന്നെങ്കില്‍ തെറ്റില്ലാതെ പ്രസംഗം തര്‍ജമ ചെയ്യാന്‍ പറ്റിയേനെ.

പോസ്റ്റൊക്കെ ഇട്ടെങ്കിലും സുരേന്ദ്രന് കെ എന്‍ രാധാകൃഷ്ണനോടൊപ്പം എംടി വിമര്‍ശനത്തില്‍ മുന്നേറാന്‍ പറ്റിയില്ല. ടി പത്മനാഭനു പോലും സാധിക്കാത്ത വിധത്തിലായിരുന്നു കെഎന്‍ആര്‍ തകര്‍ത്തത്

ആളുകളെ പ്രീതിപ്പെടുത്തുന്ന രീതിയില്‍ നിലപാടു പറയുന്ന ആളാണ് എംടിയെന്ന് ആരോ രാധാകൃഷ്ണനെ ധരിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ആരെയെങ്കിലും പ്രീതിപ്പെടുത്താന്‍ മാത്രം നിലപാട് പറയുന്നവരെ മാത്രമേ രാധാകൃഷ്ണന് പരിചയമുള്ളു. ക്രിസ്ത്യാനിയായ പിജെ ആന്റണിയെക്കൊണ്ട് വെളിച്ചപ്പാട് വേഷം കെട്ടിച്ച് ഹിന്ദു വിഗ്രഹത്തില്‍ തുപ്പുന്ന രംഗമുള്ള സിനിമയെടുത്ത ആളാണ് എംടിയെന്ന കാര്യം അറിയില്ലെന്ന് തോന്നുന്നു. എങ്കില്‍ സീന്‍ മാറിയേനെ

അവിടെ നിര്‍ത്തേണ്ടിയിരുന്നില്ല. ബ്രഹ്മപുരം മാലിന്യ പ്ലാന്റിനെപ്പറ്റിയും സ്ത്രീകള്‍ ലഗ് ഇന്‍സ് ഇടുന്നതിനെപ്പറ്റിയും കൂടി നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടാമായിരുന്നു. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന ബിജെപി വക്താക്കളെപ്പോലെ ആരോ ആണീ എംടി എന്നാണ് കെ എന്‍ രാധാകൃഷ്ണന്റെ ഉറച്ച വിശ്വാസം. 

എംടിയുടെ ഭാഗ്യം. ഇനിയും ഒരിക്കല്‍ കൂടി പ്രതികരിച്ചാല്‍ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനമോഹികളുടെ പട്ടികയില്‍പ്പെടുത്തും. എംടി സൂക്ഷിച്ചോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് എംടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഐസക്ക് ഇങ്ങനെ പറയാന്‍ കാരണമുണ്ട്

ശരിക്കും എംടി പ്രസംഗിച്ചതു മാത്രമല്ല. എംടി പറഞ്ഞതായി ഐസക്ക് പറഞ്ഞതും ബിജെപിക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. പക്ഷേ , എഎന്‍ രാധാകൃഷ്ണന്‍ ഇതൊന്നും കണ്ട് പിന്‍മാറുന്നവല്ല. അദ്ദേഹത്തിന് എംടിയെക്കുറിച്ച് മാത്രമല്ല മാധ്യമങ്ങളെക്കുറിച്ചും പരാതിയുണ്ട്. അതേത് മാധ്യമമാണ് അങ്ങനെ റിപ്പോര്‍ട്ട് ചെയ്തത് എന്നൊന്നു പറഞ്ഞാല്‍ തരക്കേടില്ലായിരുന്നു

അങ്ങനെ കെഎന്‍ രാധാകൃഷ്ണന് വായില്‍ത്തോന്നിയത് പറഞ്ഞിട്ട് അതുപോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് പറഞ്ഞ് വച്ച് സാമ്പത്തിക നില കുളമായതിനെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം തെറ്റാണെന്ന്് വരുത്താനുള്ള സൂത്രം കൈയില്‍ വച്ചാല്‍ മതി. 

ഇതുപോലെ കുറച്ച് അനുയായികള്‍ ഉണ്ടായിട്ടും പ്രധാനമന്ത്രി പദം വരെ  നരേന്ദ്രമോദി എത്തിയെങ്കില്‍ അത് അദ്ദേഹത്തിന്റെ ജാതകഗുണം കൊണ്ട് മാത്രമായിരിക്കണം. തന്റെ ഫാന്‍സ് അസോസിയേഷനു വേണ്ടി അടുത്ത കൊല്ലത്തേക്കുള്ള സമ്മാനം മോദി തയാറാക്കിയിട്ടുണ്ട്. പുതുവര്‍ഷ കലണ്ടര്‍. ഇനിമുതല്‍ ദിവസങ്ങളുടെ തുക്കം മോദിയുടെ മോന്ത കണ്ടുകൊണ്ടാകട്ടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :