സ്ത്രീശക്തീകരണ സന്ദേശവുമായി എൻജിനീയറിങ് വിദ്യാർഥികളുടെ മ്യൂസിക് വിഡിയോ. റെയ്സ് യുവർ വോയ്സ് എന്ന് പേരിട്ടിരിക്കുന്ന വിഡിയോ കൊച്ചി മേയർ സൗമിനി ജെയിൻ പ്രകാശനം ചെയ്തു.
വിദ്യാർഥികളുടെ കൂട്ടായ്മയിൽ പിറവിയെടുത്ത ബിയോണ്ട് വാലന്റൈൻ എന്ന ബാൻഡാണ് റെയ്സ് യുവർ വോയ്സിനു പിന്നിൽ. പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് വരികൾ എഴുതിയത്. പണം കണ്ടെത്തി ചിത്രീകരണം പൂർത്തിയാക്കിയപ്പോഴേക്കും ഏഴുമാസം പിന്നിട്ടു. പ്രകാശനം ചെയ്ത് മണിക്കൂറുകൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടാൻ റെയ്സ് യുവർ വോയ്സിനു കഴിഞ്ഞു.