ഓ.കെ കണ്മണിയുടെ ബോളിവുഡ് പതിപ്പ് ഓ.കെ ജാനുവിന്റെ അവതരണ ഗാനം പുറത്ത് വന്നു. എ.ആര് റഹ്മാനാണ് ഹിന്ദി ചിത്രത്തിലും സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഒരേ പോലെ വിജയം നേടിയ ചിത്രമായിരുന്നു ഓ.കെ കണ്മണി. സിനിമ പോലെ തന്നെ പാട്ടുകളും വൈറലായിരുന്നു. ഇതില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് അവതരണഗാനവും. സംഗീതത്തില്‍ മാറ്റമില്ലാതെയാണ് ഹിന്ദി പാട്ടെത്തുന്നത്.
ആദിത്യ റോയി കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഷാദ് അലിയാണ് സിനിമയുടെ ബോളിവുഡ് പതിപ്പിന് പിന്നില്‍. ജനുവരി 13നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലും നേടിയ വിജയം ബോളിവുഡിലും ആവര്‍ത്തിക്കുമോ എന്നാണ് ചലചിത്രലോകം ഉറ്റുനോക്കുന്നത്.