മനോഹര കാഴ്ചകളുമായി ബോളിവുഡ് ചിത്രം രംഗൂണിലെ പുതിയ പാട്ടെത്തി. ഷാഹിദ് കപൂറും കങ്കണ റണൌട്ടുമാണ് പാട്ടിലെ താരങ്ങള്‍. തൊണ്ണൂറുകളുടെ തുടക്കത്തിലാമ് രംഗൂണ്‍ കഥ പറയുന്നത്. അത് കൊണ്ട് സിനിമയുടെ പശ്ചാതലത്തിലും പാട്ടിലും മനോഹര കാഴ്ചകളാണ്. ഒരു ട്രെയിന്‍ യാത്രയാണ് പുറത്ത് വന്ന പാട്ടിന് പശ്ചാതലമാക്കുന്നത്.
സെയ്ഫ് അലിഖാന് നായകനാകുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറും, കങ്കണാ റണൌട്ടും പ്രധാന കഥപാത്രങ്ങളാകുന്നു. വിശ്വാല്‍ ഭരത്വാജാണ് സംഗീതം. വിശ്വാല്‍ ഭരത്വാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മാത്യു റോബിന്‍സ് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഫെബ്രുവവരി 24നാണ് രംഗൂണിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.