എണ്‍പത്തിയാറോളം പുതുമുഖങ്ങളുമായി പ്രദര്ശനത്തിന ്തയ്യാറെടുക്കുന്ന ലിജോ ജോസ് പെല്ലിശ്ശേറി ചിത്രം അങ്കമാലി ഡയറീസിലെ പുതിയ പാട്ടെത്തി. അങ്കമാലിക്കഥ കാത്തിരിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതീക്ഷയേകുന്നതാണ് അയലത്തെ പെണ്ണിന്റെ എന്നു തുടങ്ങുന്ന പുതിയ പാട്ട്. നാട്ടിന്‍പുറത്തെ പ്രണയവും സൗഹൃദവുമെല്ലാം ഒട്ടും തനിമ ചോരാതെ പ്രേക്ഷകര്ക്കാസ്വദിക്കാനാകും വിധമാണ് പാട്ടിന്റെ ചിത്രീകരണം.
റഫീഖിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിളളയാണ്. ശ്രീകുമാറാണ് ആലാപനം. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന ്തിരക്കഥയൊരുക്കുന്നത് ചെമപന് വിനോദാണ്.