ലോറന്‍സ് നായകനായി എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം മൊട്ട ശിവ കെട്ട ശിവ വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിക്കും. മലയാളത്തില്‍ തിളങ്ങിയ നിക്കി ഗല്‍റാണിയാണ് നായിക.
ആദ്യ അവസാനം ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമാണ് മൊട്ട ശിവ കെട്ട ശിവ. പോലീസ് വേഷത്തിലാണ് ലോറന്‍സ് ചിത്രത്തിലെത്തുന്നത്. സിനിമയുടെ ആദ്യ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാട്ടും എത്തുന്നത്.
നിക്കി ഗല്‍റാണി റാണിയുടെ മിന്നുന്ന നൃത്ത ചുവടുകളാണ് പാട്ടിന്റെ പ്രധാന ആകര്‍ഷണം. അമരേഷ് ഗണേഷാണ് സംഗീതം.
സായി രമണിയാണ് സംവിധാനം.സത്യരാജ് അടക്കം വലിയ താരനിരയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിലെത്തും.