രാത്രി വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്മപ്പെടുത്താന് മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവല്‍ക്കരണ ചിത്രം. ഉണ്ണി മുകുന്ദന് നായകനായ ഹ്രസ്വചിത്രം രാജു ഏബ്രഹാമാണ് സംവിധാനം ചെയ്യുന്നത്.
രാത്രി ലൈറ്റ് ഡിം ചെയ്യാന്‍ മടിക്കുന്നതുകൊണ്ടുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് മോട്ടോര്‍ വാഹനവകുപ്പ് ഹ്രസ്വചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്. റോഡ് യാത്ര സുരക്ഷിതമാകണമെന്ന സന്ദേശം എല്ലാവരിലേക്കും എത്തണമെന്ന ആഗ്രഹത്തോടെ പ്രതിഫലം വാങ്ങാതെയാണ് ഉണ്ണിമുകുന്ദന് അഭിനയിച്ചിരിക്കുന്നത്.
റോഡ് സേഫ്റ്റി അതോറിറ്റിക്കുവേണ്ടി മാരുതിയുടെ സാമ്പത്തിക സഹകരണത്തോടെ ചങ്ങനാശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഉണ്ണി മുകുന്ദനൊപ്പം മോഡലായ താരുഷിയും ബാലതാരമായ ബാര്‍ബിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.