ലഞ്ച് ബോക്സ് എന്ന ഒറ്റ ചിത്രത്തിലൂടെ ചലചിത്രപ്രേമികളുടെ മനം കവര്‍ന്ന റിതേഷ് ബാത്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി സെന്‍സ് ഓഫ് ആന്‍ എന്‍ഡിംഗ്. വ്യക്തി ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയുടെ ആദ്യ ട്രെയിലര്‍ പുറത്ത് വന്നു.
ഏറെ പ്രശസ്തമായി ദി സെന്‍സ് ഓഫ് ആന്‍ എന്‍ഡിംഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് റിതേഷ് ബാത്ര പുതിയ സിനിമ ഒരുക്കിയിരിക്കുന്നത്. ടോണി വെബസ്റ്റര്‍ എന്ന മധ്യവയസ്കനിലൂടെയാണ് സിനിമ കഥ പറയുന്നത്. ഇയാളുടെ കൌമാരകാലഘട്ടവും ഇന്നത്തെ ജീവിതവും കോര്ത്തിണത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ജിം ബ്രോഡ്ബെന്റാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ഹോളിവുഡിലെ മുന്‍നിര താരനിരയും ചിത്രത്തിലണിനിരക്കുന്നു. പുറത്ത് വന്ന ട്രെയിലറിന് വലിയ സ്വീകരണമാണ് ചലചിത്ര ആസ്വാദകര്‍ നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 10നാണ് ദി സെന്‍സ് ഓഫ് ആന്‍ എന്ഡിംഗിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.