മണിരത്നം അണിയിച്ചൊരുക്കിയ പുതിയ ചിത്രം കാട്രുവെളിയിടെയിലെ ട്രെയിലറെത്തി. ചിത്രം ഏപ്രില്‍ ഏഴിന് റിലീസ് ചെയ്യും. കാര്‍ത്തിയും അതിഥി റാവുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതം എ.എര് റഹ്മാനാണ്.
വീണ്ടുമൊരു പ്രണയചിത്രവുമായി സംവിധായകന് മണിരത്നം. കാര്‍ത്തിയും അതിഥി റാവുവും പ്രധാന വേഷത്തിലെത്തുന്ന കാട്രു വെളിയിടെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മണിരത്നവും എ.ആര് റഹ്മാനും ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. സമൂഹ മാധ്യമങ്ങളില്‍ ട്രെയിലര്‍ വൈറലാവുകയാണ്. ഒരു ഫൈറ്റര്‍ ജെറ്റ് പൈലറ്റിന്റെ വേഷത്തിലാണ് കാര്‍ത്തി എത്തുന്നത്. അതിഥി ആകട്ടെ ഡോക്ടറായും. മഹാകവി ഭാരതിയുടെ കാട്രു വെളിയിടെ കണ്ണമ്മ എന്ന പ്രശസ്ഥമായ വരികളില്‍ നിന്നാണ് ചിത്രത്തിന്റെ പേര് രൂപം കൊൡണ്ടത്. ജമ്മു കശ്മീരാണ് പ്രധാന ലൊക്കേഷന്‍. ഛായാഗ്രാഹകന്‍ രവി വര്മ്മന് കശ്മീരിനെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. കെ.പി.എ. സി ലളിത, ശ്രദ്ധ ശ്രീനാഥ്, ആര്. ജെ ബാലാജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. വൈരമുത്തുവാണ് ഗാനരചന. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം തന്നെയാണ് നിര്‍മാണം. ചിത്രം ഏപ്രില്‍ ഏഴിന് തീയറ്ററുകളിലെത്തും.