റിലീസിന് തയ്യാറെടുക്കുന്ന ഹൃത്വിക് റോഷന് ചിത്രം കാബിലിന്റെ പുതിയ ട്രെയിലര്‍ എത്തി. ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തത് സഞ്ജയ് ഗുപ്തയാണ്. യാമി ഗൌതമാണ് നായിക. അന്ധകഥാപാത്രത്തെയാണ് കാബിലില്‍ ഹൃത്വിക് റോഷന് അവതരിപ്പിക്കുന്നത്. പ്രണയത്തിന് പ്രധാന്യമുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് സിനിമയുടെ അവതരണം. മലയാളത്തിലടക്കം നായികയായി എത്തിയ യാമി ഗൌതമാണ് ഹൃത്വിക്കിനൊപ്പം ഒന്നിക്കുന്നത്.
റോണിത് റോയി, രോഹിത് റോയി, ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങി മികച്ച താരനിയാണ് ചിത്രത്തിലണിനിരക്കുന്നത്. രാജേഷ് റോഷനാണ് സംഗീതം. സലിം സുലൈമാന്‍ പശ്ചാതല സംഗീതവും ഒരുക്കിയിരിക്കുന്നു.ജനുവരി 26നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. പുറത്ത് വന്ന ട്രെയിലറിനും പാട്ടുകള്‍ക്കും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയില്‍ ലഭിച്ചത്.