പ്രണയ തകര്‍ച്ചയ്ക്ക് ശേഷം രണ്‍ബീറും കത്രീനയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ജാഗാ ജാസൂസ് റിലീസിന് തയ്യാറെടുക്കുന്നു. സൌത്ത് ആഫ്രിക്ക ലൊക്കേഷനായി വരുന്ന സിനിമയുടെ ആദ്യ ട്രെയിലര്‍ പുറത്ത് വന്നു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഒരു ഡിക്റ്റടീവിന്റെ വേഷത്തിലാണ് സിനിമയില്‍ രണ്‍ബീര്‍ എത്തുന്നത്. തന്റെ പിതാവിനെ തേടി ഇയാള്‍ നടത്തുന്ന യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. ആഫ്രിക്ക ലൊക്കേഷനാകുന്ന സിനിമ മനോഹര ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ്.
രണ്‍ബീറും കത്രീനയും പ്രണയത്തിലായിരുന്ന സമയത്താണ് ജഗ്ഗാ ജസാസൂസ് ചിത്രീകരണം ആരംഭിക്കുന്നത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞതോടെ സിനിമ പ്രതിസന്ധിയിലായി. പിന്നീട് ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സിനിമ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. അനുരാഗ് ബസുവാണ് സിനിമ സംവിധാനം ചെയ്തത്. സംഗീതം പ്രീതം. പുറത്ത് വന്ന ട്രെയിലറിന്റെ അവതരണ മികവ് കൊണ്ട് തന്നെ സിനിമ ശ്രദ്ധ നേടിക്കഴിഞ്ഞു. 2017 ഏപ്രില്‍ 7ന് ജഗ്ഗാ ജാസൂസ് തീയേറ്ററുകളില്‍ എത്തും