ഹോളിവുഡ് ത്രില്ലര്‍ ചിത്രം ഏലിയന്‍ റിലീസിന് തയാറായി. സിനിമയുടെ ട്രെയിലര്‍ എത്തി. മെയ് 19നാണ് റിലീസ്.
ഹോളിവുഡ് ത്രില്ലര്‍ ചിത്രങ്ങളില്‍ ആസ്വാദകരെ ഏറ്റവും ഞെട്ടിപ്പിച്ച ചിത്രങ്ങളാണ് ഏലിയന്‍ പരമ്പരയിലേത്. പ്രോമത്യൂസ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായാണ് പുതിയ ഏലിയന്‍ സിനിമ എത്തുന്നത്. റിഡ്ലീ സ്കോട്ടാണ് സംവിധാനം.
ഏലിയന്‍ കവനന്റ് എന്നാണ് സിനിമയക്ക് പേരിട്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന രംഗങ്ങളുമായാണ് ആദ്യ ട്രെയിലര്‍ എത്തിയിരിക്കുന്നത്.
മൈക്കിള്‍ ഫാസ്ബെന്ററാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. കാതറിന് വാട്ടര്‍സ്റ്റോണ്‍ നായികയാകുന്നു. മെയ് 19നാണ് സിനിമയുടെ റിലീസ്.