വിസ്മയിപ്പിക്കാന് വീണ്ടും നവാസുദ്ദീന്‍ സിദ്ദീഖി. അനുരാഗ് കശ്യപിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ഹറാം കോറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒട്ടേറെ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ ശേഷമാണ് ചിത്രം ജനുവരിയില്‍ തീയറ്ററിലെത്തുന്നത്. ബോളിവുഡിലെ സ്ഥിരം ശൈലികളില്‍ നിന്ന് വേറിട്ട രൂപഭാവങ്ങളില്‍ നവാസുദ്ദിന്‍ സിദ്ദിഖി വീണ്ടുംവരികയാണ്. ലഞ്ച് ബോക്സ്, ഗാംഗ്സ് ഓഫ് വാസിപ്പൂര്‍ തുടങ്ങിയ ചിത്രങ്ങളുടെ അണിയറക്കാര്‍ കൈകോര്‍ക്കുമ്പോള്‍ പ്രതീക്ഷകള്‍ പിന്നെയും ഉയരുന്നു
ശ്ലോക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാസുദ്ദീനൊപ്പം ശ്വേത ത്രിപതിയാണ് മുഖ്യവേഷത്തില്‍. വിവാഹിതനായ സ്കൂള്‍ അധ്യപകനും വിദ്യാര്‍ഥിനിയും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്രോല്‍സവത്തില്‍ മികച്ച നടനുവ്ള പുരസ്കാരം നവാസുദ്ദീന്‍ സ്വന്തമാക്കിയതും ഇതേ ചിത്രത്തിലെ അനുപമ പ്രകടനത്തിന്. നാട്ടിന്പുറക്കാഴ്ചകളില് ജീവിതം അനുഭവിപ്പിക്കുന്ന ചിത്രം പുതിയ അനുഭവമാകുമെന്ന് തീര്‍ച്ച. ജനുവരി 23ന് ചിത്രം പ്രദര്ഡശനത്തിന് എത്തും.