ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് പരമ്പരയില്‍ നിന്ന് എട്ടാമത്തെ ചിത്രം എത്തുന്നു. ഏവരിലും ആകാംഷ നിറയ്ക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് പുതിയ പതിപ്പിന്റെയും പ്രധാന ആകര്‍ഷണം. വിന് ഡീസലാണ് നായക വേഷത്തില്‍.
ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ ഏറ്റവും ജനപ്രിയമായ പരമ്പരയാണ് ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്. ഈ പരമ്പരയില്‍ നിന്ന് എട്ടാമത്തെ ചിത്രം റിലീസിന് തയാറെടുക്കുകയാണ്.
പുതിയ പതിപ്പിന്റെ ഏല്ലാ ആവേശവും ഉള്‍ക്കൊള്ളിച്ചാണ് ടീസറും ട്രെയിലറും ഒരുക്കിയിരിക്കുന്നത്. വിന് ഡിസലാണ് നായക വേഷത്തില്‍. മുന്‍ പരമ്പരകളില്‍ തിളങ്ങിയ പോള്വാക്കറിന്റെ മരണ ശേഷം എത്തുന്ന ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്രം കൂടിയാണ് ഫ്യൂരിയസ് 8.
ഹോളിവുഡ് ത്രില്ലര്‍ ഇറ്റാലിയന്‍ ജോബ് ഒരുക്കിയ ഗ്രേ ഗ്യാരിയാണ് സംവിധാനം. മുന്‍ പതിപ്പിലെ മറ്റ് താരങ്ങളെല്ലാം പുതിയ ചിത്രത്തിലുമുണ്ട്. ഏപ്രില്‍ 14നാണ് സിനിമയുടെ റിലീസ് തിരുമാനിച്ചിരിക്കുന്നത്.