ആമിര്‍ ഖാന് ചിത്രം ദങ്കല്‍ മുന്നൂറ് കോടി ക്ലബില്‍. വെറും 13 ദിവസം കൊണ്ടാണ് ചിത്രം റെക്കോര്‍ഡ് കലക്ഷന്‍ നേടിയത്. 2016ലെ ഏറ്റവും വലിയ ബ്ലോക് ബ്ലസ്റ്ററാണ് ചിത്രം.
റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ അതിയശമായി മാറുകയാണ് ആമിര്‍ ചിത്രം ദങ്കല്‍. 13 ദിവസങ്ങള്‍ക്കൊണ്ട് 304 കോടി 38 ലക്ഷം രൂപയാണ് ചിത്രത്തിന്റെ കലക്ഷന്‍. സല്മാന് ഖാന്റെ സുല്‍ത്താനായിരുന്നു പോയവര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം. 301 കോടി അഞ്ച് ലക്ഷം രൂപയാണ് ചിത്രം നേടിയത്. എന്നാല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ഒന്പതകാല് കോടിയുടെ കലക്ഷന്‍ കിട്ടിയതോടെ ദങ്കല്‍ സുല്‍ത്താന്റെ റെക്കോര്‍ഡ് മറികടന്നു. അടുത്ത ബോളിവുഡ് റിലീസിന് ഇനിയും ഒരാഴ്ചയുണ്ടെന്നിരിക്കെ ദങ്കല്‍ ഇനിയും പണം വാരുമെന്ന് ഉറപ്പ്. ഒസ്ട്രേലിയയിലും ദങ്കലിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ആമിര്‍ തന്നെ നായകനായ പി.കെയായിരുന്നു ഓസ്ട്രേയിലയയില്‍ റെക്കോര്‍ഡ് കലക്ഷന്‍ നേടിയ ഇന്ത്യന്ഡ ചിത്രം. എന്നാല്‍ പി.കെയേയും പിന്നലാക്കി അവിടെയും മുന്നേറുകയാണ് ദങ്കല്‍. നിതേഷ് തിവാരിയാണ് ദങ്കലിന്റെ സംവിധായകന്.