തിയറ്ററുകളില്‍ കയ്യടിനേടി ബോളിവുഡ് ചിത്രം കമാണ്ടോയുടെ രണ്ടാം ഭാഗം റിലീസിന് തയാറായി. വിദ്യൂത് ജാംവാല്‍ തന്നെയാണ് നായക വേഷത്തില്‍. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ സിനിമയുടെ ട്രെയിലര്‍ എത്തി.
അണിയറയില്‍ പുതിയ ടീമുമായാണ് കമാണ്ടോ 2 എത്തുന്നത്. ഡെവന്‍ ബോജാനിയാണ് സംവിധാനം. വിപുല്‍ അമൃതല് ഷായാണ് തിരക്കഥയും നിര്‍മ്മാണാവും.
നായികയിലും മാറ്റമുണ്ട്. പുതിയ പതിപ്പില്‍ അദാ ശര്‍മ്മയാണ് പ്രധാന വേഷത്തില്‍. വിദ്യൂത് ജംവാലിന്റെ മിന്നു ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് പുതിയ പതിപ്പിന്റെയും മുഖ്യാകര്‍ഷണം.
ബ്ലാക്ക്മണിക്കെതിരെ പോരാടാന്‍ ഇറങ്ങുന്ന ക്യാപ്റ്റന്‍ കരണ്‍വീര്‍ സിംഗിന്റെ കഥയാണ് കമാണ്ടോ 2വില്‍. മാര്‍ച്ച് 3നാണ് സിനിമയുടെ റിലീസ്.