ബോളിവുഡ് ചര്‍ച്ചകളില്‍ നിറഞ്ഞ് നിന്ന ചിത്രം ട്രാപ്പ്ഡ് തിയറ്ററുകളിലേക്ക്. രാജ്കുമാര് റാവുവാണ് നായകവേഷത്തില്‍. കഥയിലെ പുതുമയാണ് സിനിമ വ്യത്യസ്തമാക്കുന്നത്. പണിതീരാത്ത ഒരു ഫ്ലാറ്റില്‍ പെട്ടുപോകുന്ന ചെറുപ്പക്കരാന്റെ കഥയാണ് ട്രാപ്പ്ഡ്. സിനിമയുടെ കഥയുടെ മനോഹരമായ അവതരണമാണ് ആദ്യ ട്രെയിലറിലുള്ളത്.
ഉഡാന്‍, ലൂട്ടേരാ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ വിക്രമാദിത്യ മോത്വനിയാണ് സംവിധാനം. മുംബൈ ചലച്ചിത്രമേളയിലാണ് ട്രാപ്പ്ഡിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. ചലചിത്രപ്രേമികള് കയ്യടിച്ചാണ് സിനിമ കണ്ടിറങ്ങിയത്.
മാര്‍ച്ച് 17നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.