റിലീസിന് തയാറെടുക്കുന്ന വിജയ് ചിത്രം ഭൈരവയുടെ ചിത്രീകരണ വീഡിയോ പുറത്ത് വന്നു. ആക്ഷന്‍ മസാല ചിത്രത്തിന്റെ സംഘടനരഗംങ്ങള് അടക്കമുള്ളവ കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളിതാരം കീര്‍ത്തി സുരേഷാണ് നായിക.
തീയേറ്ററുകളില്‍ വലിയ വിജയം ആഘോഷിച്ച തെരി എന്ന ചിത്രത്തിന് ശേഷം എത്തുന്ന വിജയ് ചിത്രമാണ് ഭൈരവ. ഇത്തവണ ആക്ഷനും ഡയലോഗിനും ഏറെ പ്രധാന്യമുള്ള ചിത്രവുമായാണ് വിജയ് എത്തുന്നത്. ആരാധകരില്‍ ആവേശം നിറച്ച ട്രെയിലറിന് പിന്നാലെയാണ് ചിത്രീകരണ വീഡിയോയും എത്തിയിരിക്കുന്നത്.
മികച്ച വിജയം സ്വന്തമാക്കിയ അഴകിയ തമിഴ്മകന്‍ ശേഷം സംവിധായകന് ഭരതനും വിജയ് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭൈരവയ്ക്കുണ്ട്. മലയാളത്തില്‍ നിന്ന് തമിഴില്‍ ചേക്കേറിയ കീര്‍ത്തി സുരേഷാണ് നായിക വേഷത്തില്‍
സന്തോഷ് നാരായണനാണ് സംഗീതം. പുറത്ത് വന്ന പാട്ടുകളെല്ലാം ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. വിജയ്യുടെ വേറിട്ട ഗെറ്റപ്പാണ് ഭൈരവയുടെ മറ്റൊരു ആകര്‍ഷണം. ജനുവരി 12ന് റിലീസിന് തയാറെടുക്കുന്ന സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് ചലചിത്രലോകത്തുള്ളത്.