പിന്നണി ഗായകനായി അന്‍വര്‍ സാദത്ത് എം.എല്‍.എ. ഫര്ഹാന് ഫാസില്‍ നായകനായി എത്തുന്ന ബഷീറിന്റെ പ്രേമലേഖനത്തിലാണ് എം.എല്‍.എയുടെ പാട്ട്. സന അല്‍ത്താഫാണ് നായിക. രണ്ട് കാലഘട്ടത്തിലായാണ് സിനിമ കഥ പറയുന്നത്. ഒരുപിടി മികച്ച പാട്ടുകളുമായാണ് ബഷീറിന്റെ പ്രേമലേഖനം റിലീസിന് തയാറെടുക്കുന്നത്. വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനം അന്‍വര്‍ സാദത്ത്. രണ്ട് കാലഘട്ടങ്ങളിലായാണ് സിനിമ കഥ പറയുന്നത്.
പഴയകാല ടെലിവിഷന്‍ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോകുകയാണ് പുതിയ ഗാനം. മധുവും ഷീലയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബഷീറിന്റെ പ്രേമലേഖനത്തിനുണ്ട്. അനീഷ് അന്‍വറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജോയി മാത്യു, അജു വര്‍ഗീസ് തുടങ്ങി മലയാളത്തിലെ ഇഷ്ടതാരങ്ങളെല്ലാം സിനിമയില്‍ അണിനിരക്കുന്നുണ്ട്.