വിനീത് ശ്രീനിവാസന് നായകനായി എത്തുന്ന ചിത്രം എബി തിയറ്ററുകളിലേക്ക്. ഫെബ്രുവരി 23നാണ് സിനിമയുടെ റിലിസ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ബിജിബാല്‍ സംഗീതത്തില്‍ ഒരുങ്ങിയ സിനിമയിലെ ആദ്യ പാട്ട് പുറത്ത് വന്നു.
പറക്കാന്‍ ആഗ്രഹിച്ച് ജീവിക്കുന്ന എബി എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. ഈ സ്വപ്നം തേടിയുള്ള എബിയുടെ യാത്രയും പ്രതിസന്ധികളിലൂടെയും കഥ വികസിക്കുന്നു. എബിയായി വിനീത് ശ്രീനിവാസന് വേഷമിടുമ്പോള്‍ മെറീന മൈക്കളാണ് നായിക.
റഫീക്ക് അഹമ്മദാണ് എബിയിലെ പാട്ടുകള്‍ എഴുതിയിരിക്കുന്നത്. സംഗീതം ബിജിബാല്‍. ഇടുക്കിയുടെ മനോഹരദൃശ്യങ്ങളാല്‍ സമ്പന്നമാണ് പുറത്ത് വന്ന ആദ്യ പാട്ട്. ശ്രീകാന്ത് മുരളിയാണ് എബി സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ സന്തോഷ് എച്ചിക്കാനം. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറുംമൂട്, സുധീര്‍ കരമന തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്.