ജോണ്സണ് മാസ്റ്ററുടെ മകള്‍ ഷാന്‍ ജോണ്‍സന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ് തികയുമ്പോള്‍ ആദരം അര്‍പ്പിച്ച് ഒരു കൊച്ചു ഗായിക. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടിയ ഇസബെല്ലയാണ് ജോണ്സണ് മാസ്റ്റര്‍ക്കും മകള്‍ക്കും ഓര്മ്മഗീതം സമര്‍പ്പിച്ചത്.
2011ഓഗസ്റ്റിലാണ് ജോണ്സണ് മാഷ് വിട പറഞ്ഞത്. 2012ഫെബ്രുവരിയില്‍ ജോണ്സണ് മാസ്റ്ററുടെ മകന് റെന്‍ ജോണ്‍സണും. ഷാന്‍ ജോണ്‍സനും അമ്മയ്ക്കും അടുത്തടുത്ത് ഉണ്ടായ വലിയ രണ്ട് നഷ്ടങ്ങള്‍. 2015ല്‍ റെന്‍ ജോണ്‍സന്റെ പിറന്നാള്‍ ദിനത്തില്‍ ഷാന്‍ ഒരുക്കിയ പാട്ടാണിത്.
വിനീത് നായകനായി എത്തിയ മാനത്തെ വെള്ളിത്തര് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ഒരു നോവായി പടര്‍ന്ന് കയറിയ ഗാനം. ജോണ്സണ് മാസറ്ററുടെ സംഗീതമികവില്‍ എന്നും ഇടം പിടിച്ച പാട്ട്. 2016ല്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയായി ഷാന്‍ ജോണ്‍സന്റെ മരണം. ഷാന്‍ ജോണ്സണ് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇരുവര്‍ക്കുമായി കൊച്ചു ഗായിക ഇസബെല്ല തിരഞ്ഞെടുത്തതും ഈ പാട്ട് തന്നെ.
മെബൈല്‍ ക്യാമറയില്‍ ഈ പാട്ട് ചിത്രീകരിച്ചത് ഇസബെല്ലയുടെ അച്ഛന് സന്തോഷ് വില്‍സണ്‍. പാട്ടിനായി ഗിത്താര്‍ വായിച്ചത് സന്തോഷിന്റെ സുഹൃത്തുക്കളും. ഇസബെല്ലയുടെ മറ്റ് പാട്ടുകള്‍ എന്നപോലെ തന്നെ ഈ പാട്ടും സോഷ്യല്‍ മീഡിയ വൈറലായി കഴിഞ്ഞു. ഷാന്‍ ജോണ്‍സന്റെ ഓര്‍മ്മകള്‍ക്ക് നല്കാന് കഴിഞ്ഞ ഏറ്റവും മികച്ച വീഡിയോ എന്നാണ് പാട്ടിനെ ഏവരും വിലയിരുത്തിയത്.