പുലിമുരുകന് പിന്നാലെ മറ്റൊരു ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി.ഉണ്ണികൃഷ്ണന് മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന ചിത്രം 30 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. തമിഴ്താരം വിശാല്‍ അടക്കമുള്ളവര്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ ഏറ്റവും വലിയ വിജയം നേടിയ പുലിമുരുകന് ശേഷം മറ്റൊരു ബിഗബജറ്റ് മോഹന്‍ലാല്‍ ചിത്രം എത്തുകയാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയില്‍ മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന് കോമ്പിനേഷനാണ് ഒന്നിക്കുന്നത്. ഒരു ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
30 കോടിയാണ് സിനിമയുടെ ബജറ്റ്. ബജ്രംഗി ഭായിജാൻ, ലിംഗ അടക്കമുള്ള സിനിമ നിര്‍മ്മിച്ച റോക്ലിന്‍ വെങ്കിടേഷാണ് നിര്‍മ്മാണം. തമിഴ്താരം വിശാലാണ് സിനിമയിലെ മറ്റൊരു പ്രധാനകഥാപാത്രമാകുന്നത്. തെലുങ്ക് താരം ശ്രീകാന്തും ചിത്രത്തിലുണ്ട്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. ഒപ്പത്തിന് സംഗീതം ഒരുക്കിയ മ്യൂസിക്ക് ഫോറാണ് ഈ ചിത്രത്തിനും പിന്നില്‍.