തിയറ്റര്സമര പ്രതിസന്ധി നേരിട്ട ജയസൂര്യ ചിത്രം ഫുക്രി റിലീസിന് തയാറെടുക്കുന്നു. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി മൂന്നിനാണ് തിയറ്ററുകളില്‍ എത്തുന്നത്. സിനിമയിലെ പുതിയ പാട്ട് പുറത്ത് വന്നു.
ആദ്യ അവസാനം നര്‍മ്മത്തിന് പ്രധാന്യമുള്ള കഥയുമായാണ് ഫുക്രി തിയറ്ററുകളില്‍ എത്തുന്നത്. ലക്കി എന്ന അനാഥനായി ജയസൂര്യ വേഷമിടുന്നു. അനു സിത്താര, പ്രയാഗ മാര്ട്ടിന് എന്നിവരാണ് നായികമാര്‍. ലാലാണ് സിനിമയിലെ മറ്റൊരു പ്രധാന താരം. സിദ്ധിഖ്, ഭഗത് മാനുവല്‍, ജനാര്ദ്ദനന് എന്നിവരും ഫുക്രിയിലുണ്ട്. വിശ്വജിത്താണ് സംഗീതം. ഗാനരചന റഫീക്ക് അഹമ്മദ്.
ഭാസ്ക്കര്‍ ദ റാസ്ക്കല്‍ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിര്‍മ്മാണത്തിലും സിദ്ധിഖ് പങ്കാളായാകുന്നു. ജയസൂര്യയുടെ മറ്റൊരു പുതുമ നിറഞ്ഞ കഥാപാത്രമാമ് ഫുക്രിയിലൂടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 3ന് ഫുക്രി തിയറ്ററുകളില്‍ എത്തും.