മലയാളത്തില്‍ ബാലതാരമായി തിളങ്ങുകയും പിന്നീട് മലയാളത്തില്‍ തന്നെ നായികയായി അരങ്ങേറ്റം നടത്തുകയും ചെയ്ത ശ്യാമിലിയുടെ തമിഴ് ചിത്രമാണ് വീരശിവാജി. വിക്രം പ്രഭു നായക വേഷത്തില്‍ എത്തുന്ന സിനിമയുടെ തീം സോംഗ് പുറത്ത് വന്നു.
മലയാളികളുടെ ഇഷ്ടബാലതാരമായി തിളങ്ങിയ ശ്യാമിലി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലുടെ നായികയായി അരങ്ങേറ്റം നടത്തിയത്. പിന്നീട് മലയാളത്തില്‍ നിന്ന് വലിയ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും തമിഴില്‍ നിറയെ ചിത്രങ്ങളാണ്.
ശ്യാമിലി നായികയായി എത്തുന്ന തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമാണ് വീരശിവാജി. ഗണേഷ് വിനായകനാണ് സംവിധാനം. സംഗീതം ഡി. ഇമ്മന്‍. പുറത്ത് വന്ന അവതരണ ഗാനത്തിന് വലിയ സ്വീകരണമാണ് ആരാധകര്‍ നല്‍കുന്നത്.