കൈവച്ച മേഖലകളിലൊക്കെയും സ്വന്തം സാന്നിധ്യം അടയാളപ്പെടുത്താന്‍ കഴിഞ്ഞ ഒരു കലാകാരി. ജന്മവാസനകള് തിരിച്ചറിയാനും അവ വളര്‍ത്തിയെടുക്കാനുമുള്ള ശ്രമം വളരെ ചുരുക്കംപേരില്‍ മാത്രം കാണാനാകുമ്പോഴാണ് ഫൗസിയ എന്ന കലാകാരിയെ നാം തിരിച്ചറിയേണ്ടത്. ജന്നത്ത് എന്ന പുതിയ മലയാള ചിത്രത്തിലെ പാട്ടുകള്‍ക്കും നിരവധി കവിതകള്‍ക്കും പുറമെ സാമൂഹ്യവിമര്‍ശനം ഉള്‍ക്കൊള്ളുന്ന വരികളും ഫൗസിയ കുറിച്ചിടുന്നു.
ചാര്‍ളിയില്‍ ദുല്‍ഖറിനായി ഫൗസിയ കുറിച്ച ഈ വരികള്‍ പിന്നീട് യുവാക്കള്‍ ഏറ്റുചൊല്ലി. ഫൗസിയ അബൂബക്കര്‍. ഉര്‍ദ്ദു മാത്രമല്ല അറബിയും തമിഴും ഹിന്ദിയും ഇംഗ്ളീഷുമെല്ലാം വഴങ്ങും ഫൗസിയക്ക്. ഒന്നും പഠിച്ചതല്ല. ജന്മവാസനയാണ്.
കവിതയും പാട്ടുമൊക്കെയായി കുറിച്ചിട്ടതിനും അനേകം മടങ്ങുവരും ഫൗസിയ വെറുതെ പറഞ്ഞുപോയ കാവ്യശീലുകള്ക്ക്. ആ പറച്ചിലുകളില്നിന്നാണ് ഫൗസിയ സ്വയം കണ്ടെത്തിയതും മറ്റുള്ളവര്‍ തിരിച്ചറിഞ്ഞതും. ആ യാത്രയിലെ പരിചയക്കാരില്‍ തികഞ്ഞ സാധാരണക്കാരായ സംഗീതജ്ഞര്‍ മുതല്‍ എ.ആര്.റഹ്മാനെ പോലെ പുകള്പെറ്റവരുമുണ്ട്.
ജന്നത്തിലെ ഈ ഗാനം ഉള്‍പ്പടെ കടലാസില്‍ കുറിക്കുമ്പോഴും ഫൗസിയ തിരക്കുകളിലായിരുന്നു. പ്രത്യേക സമയക്രമങ്ങളില്ലാത്ത എഴുത്തിന്റെ വഴികള്‍. എഴുത്തും ചിത്രരചനയുമെല്ലാമായി മുന്നോട്ടുപോകുമ്പോള്‍ പിന്തുണയ്ക്കുന്നത് ഭര്‍ത്താവ് അബൂബക്കറാണ്.
ചട്ടക്കൂടുകള്‍ പാടില്ല. അധസ്ഥിതന്റെയും കീഴാളന്റെയും ദൈന്യതതുറന്നുകാട്ടുമ്പോഴാണ് എഴുത്തിനും പറച്ചിലിനുമെല്ലാം പൂര്‍ണത കൈവരുക.തുറന്നെഴുത്ത് ഇഷ്ടപ്പെടുമ്പോഴും ചില പരിമിതികളെക്കുറിച്ച് പറയാനുമുണ്ട്.