കര്‍ണാടകയിലെ പനിനീര്പ്പുന്തോട്ടങ്ങള് ചുവപ്പണിഞ്ഞ് ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 14ന് പ്രണയം സമ്മാനിക്കാന്‍. പൂക്കര്‍ഷകര്‍ക്ക് നല്ല വില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച തല്‍സമയ വില്പന കേന്ദ്രത്തില്‍ ചുവന്ന റോസാപ്പൂക്കള്ക്കായുള്ള ലേലം വിളിയും കുതിക്കുകയാണ്. വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യന്‍ വിപണിയില്‍ റോസാപ്പൂക്കളുടെ വില ബെംഗളൂരുവില്‍ നിന്നുയരുന്ന ലേലം വിളിക്ക് അനുസരിച്ചിരിക്കും.
കന്നഡ നാട്ടിലെ ചുവന്ന റോസാച്ചെടികള്‍ ഇത്തവണ മൊട്ടിട്ടത് ഒരു ചെറു ചെറുപുഞ്ചിരിയോടെയാണ്. ഹൃദയവും പ്രണയവും കൈമാറുമ്പോള്‍ സാക്ഷികളാകാമല്ലോ എന്ന സന്തോഷത്തില്‍. പുലരുന്നതിന് മുന്നേ കന്നഡനാടിന്റെ ഹള്ളികളില്‍ നിന്ന് െബംഗളൂരുവിലേക്ക് പൂക്കളെത്തിതുടങ്ങും. കെംബഗൗഡ നിര്‍മിച്ച നഗരത്തില്‍ നിന്ന് പ്രണയം സമ്മാനിക്കാന്‍.
പ്രണയിക്കുന്നവര്‍ക്ക് റോസാപ്പൂക്കള്‍ സന്തോഷത്തിന്റെ പ്രതീകമാണെങ്കില്‍ കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് പൂക്കൃഷി സമ്മാനിച്ചത് കണ്ണീരായിരുന്നു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്ഷകന് നല്ല വില സമ്മാനിക്കാനാണ കര്‍ണാടക ഹോര്‍ട്ടികള്‍ച്ചറല്‍ ഡിപ്പാര്‍ഡ്മെന്റ് ഏഷ്യയിലെ ഏക തല്‍സയമ വില്പന കേന്ദ്രം ആരംഭിക്കുന്നത് അങ്ങനെയാണ്. അതോടെ കര്‍ഷകനും പനിനീര്‍പ്പുവുപോലെ പുഞ്ചിരിക്കാന്‍ കഴിയുന്നു
തണ്ടിന്റെ നീളമാണ് റോസാപ്പൂവിന്റെ വില നിശ്ചയിക്കുന്നത്. 50 സെന്റിമീറ്റര്‍ വരെ നീളമുള്ള തണ്ടാണെങ്കില്‍ ഉയര്‍ന്ന വില ലഭിക്കും. കര്‍ഷകര്‍ നേരിട്ടെത്തിക്കുന്ന പൂക്കള്‍ ലേലം വിളിക്ക് മുമ്പ് കണ്ട് വിലയിരുത്താന്‍ കച്ചവടക്കാര്‍ക്ക് അവസരമുണ്ട്. ലേലം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പേ എത്തുന്ന പൂക്കള്‍ അഞ്ചു ഡിഗ്രി താപനിലയിലാണ് സൂക്ഷിക്കുന്നത്. തുടര്‍ന്ന് ഗുണനിലവാരം അനുസരിച്ച് തരംതിരിക്കുന്നു
അയ്യായിരം രൂപ നല്കി കര്‍ഷകനും പതിനായിരം രൂപ നല്കി കച്ചവടക്കാരും ഹോര്‍ട്ടിക്കള്‍ച്ചറല്‍ വകുപ്പിന്റെ കീഴില്‍ വരുന്ന വില്പന കേന്ദ്രത്തില്‍ റജിസ്ട്രര്‍ ചെയ്യണം. കച്ചവടക്കാര്‍ക്ക് നല്കുന്ന ടാബ് ഉപയോഗിച്ചാണ് ലേലം വിളിക്കേണ്ടത്. അടിസ്ഥാനവില കര്ഷകന് നിശ്ചയിക്കാം. വൈകാതെതന്നെ ഒാണ്‍ലൈന്‍ ലേലവും ആരംഭിക്കും സാധാരണ ദിവസങ്ങളില്‍ രണ്ടരലക്ഷം പൂക്കള്‍ വരെ ലേലം ചെയ്യപ്പെടുന്നു. പ്രണയദിനം അടുത്തതോടെ ഇത് 4 ലക്ഷമായി. ചുവന്ന താജ്മഹല്‍ റോസാപ്പൂക്കളുടെ വില ഏഴ് രൂപയില്‍ നിന്ന് 15 രൂപയായി കുതിച്ചുയര്‍ന്നു. അല്ലെങ്കിലും പ്രണയം സമ്മാനിക്കുമ്പോള്‍ ആര് വിലനോക്കാന്.