ഒരു ചകിരി വീട് കാണാം, കളിവീടിനെക്കുറിച്ചല്ല. ചിലവുകുറഞ്ഞ ഭവന നിര്‍മ്മാണരീതിയുടെ സാധ്യത കേരളത്തിലെ കയര്‍ മേഖലക്ക് നല്‍കുന്നത് പുത്തന്‍ പ്രതീക്ഷയാണ്.
നാലുലക്ഷം രൂപക്കാണ് ഹാള്‍ കിടപ്പുമുറി അടുക്കള ബാത്ത്റൂം എന്നിവയടങ്ങിയ വീട് ആലപ്പുഴയില്‍ തീര്‍ത്തിരിക്കുന്നത്. അടിത്തറ നിര്‍മ്മാണത്തിന് ഒന്നരലക്ഷം വേണ്ടിവന്നു. മേല്‍ക്കൂര ഉള്‍പ്പെടെയുള്ള ബാക്കി നിര്‍മ്മാണത്തിന് ചെലവായത് രണ്ടരലക്ഷം മാത്രം. ചകിരിയുടെ അന്തസാധ്യതയാണ് ഇതിലൂടെ വെളിവാകുന്നത്. പ്രതിസന്ധിയിലുള്ള കയര്‍ മേഖലക്ക് ഇത് പുത്തനുണര്‍വാകും. രാജ്യാന്തരതലത്തിലും ഈ കണ്ടുപിടുത്തത്തിന് വലിയ സാധ്യതയുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ കയര്‍ തടി നിര്‍മ്മാണം ആരംഭിക്കാനുള്ള നീക്കം അണിയറയില്‍.
സൂനാമി ഭവന പദ്ധതിയില്‍ ഈ നിര്‍മാണരീതി ഉള്പ്പെടുത്തിക്കാനാണ് കൊയര്‍ ബോര്‍ഡിന്റെ ശ്രമം. ചിലവുകുറഞ്ഞ വീടെന്നതിനാല്‍ സര്‍ക്കാര്‍ പദ്ധതികളില്‍ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷ. ആഗോളതാപനം ചെറുക്കണമെങ്കില്‍ മരങ്ങള്‍ സംരക്ഷിക്കപ്പെടണം. അവിടെയാണ് മരത്തടിക്കുപകരം ചകിരി തടിയെന്ന ആശയത്തിന്റെ പ്രസക്തി.