സാങ്കേതിക സര്‍വകലാശാലയുടെ ബിടെക് പരീക്ഷ തടസപ്പെടുത്തി ഇന്നും വിദ്യാര്‍ഥി സമരം. 153 പരീക്ഷാ കേന്ദ്രങ്ങളില്‍ പതിനാറിടത്ത് പരീക്ഷ മുടങ്ങി. ഈ പരീക്ഷകള്‍ മാറ്റിവച്ചതായി സാങ്കേതിക സര്‍വകലാശാല അറിയിച്ചു. മാത്രമല്ല എന്‍ജിനീയറിങ് പരീക്ഷകളെല്ലാം മാറ്റിവച്ചു.
ക്രിസ്മസിനുശേഷം പരീക്ഷകള്‍ നടത്തുമെന്ന് സാങ്കേതിക സര്‍വകലാശാല. പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ നിന്ന് സ്വകാര്യ ഏജന്‍സിയെ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. വിട്ടുവീഴ്ചയില്ലാതെ സാങ്കേതിക സര്‍വകലാശാലയും മുന്നോട്ടുപോകുന്നു. പരീക്ഷ തടസപ്പെടുന്നതിന് ഉത്തരവാദി ആര്·?