E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 10:14 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

സ്പിരുലിന: പ്രകൃതിദത്ത സൂപ്പർ ഫുഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

filtering-spirulina
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നൂറുകണക്കിനു പഴങ്ങളും പച്ചക്കറികളും– അവയിലടങ്ങിയ ആയിരക്കണക്കിനു പോഷകങ്ങൾ. ഇവയെല്ലാം ഒരുമിച്ചു നൽകുന്ന പ്രകൃതിദത്ത സൂപ്പർ ഫുഡ്. ഭാവിയുടെ ഭക്ഷണമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച ആഹാരം. ബഹിരാകാശയാത്രികരുടെ ഭക്ഷണമായി നാസ കണ്ടെത്തിയ വിള; ഏതാണെന്നറിയാമോ? പഴവും പച്ചക്കറിയുമല്ലാത്ത സസ്യഭക്ഷണമാണെന്ന് ക്ലൂ നൽകിയാലും ഉത്തരം കിട്ടുന്നവർ കുറവായിരിക്കും. സ്പിരുലിന എന്നറിയപ്പെടുന്ന നീലഹരിതപായൽ. കേരളത്തിന് ഇത് ഇന്നും അപരിചിതം. അതേസമയം മറ്റു സംസ്ഥാനങ്ങളിൽ സ്പിരുലിന വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചു തുടങ്ങിയിട്ടു വർഷങ്ങളായി. സ്പിരുലിനയെ അടുത്തറിയണമെങ്കിൽ 100 ഗ്രാം വീതം പാലും മുട്ടയുമായുള്ള താരതമ്യം ശ്രദ്ധിച്ചാൽ മതി (ബോക്സ്). ഗൂഗിളിൽ തെരയുന്നവർ ഇതിന്റെ ഗുണഗണങ്ങൾ വായിച്ചാൽ തീരില്ല.

കടലും കായലും സമൃദ്ധമായുള്ള കേരളത്തിൽ സ്പിരുലിന കൃഷിക്കുള്ള സാധ്യത മനസ്സിലാക്കാനായി പോണ്ടിച്ചേരിയിലെത്തിയപ്പോൾ തുണയായത് കണ്ണൂർ സ്വദേശി പ്രേം വിജയൻ. വർഷങ്ങളായി അവിടെ താമസക്കാരനായ അദ്ദേഹം അവിടുത്തെ പ്രശസ്തമായ യൂറോപ്യൻ സന്നദ്ധപ്രസ്ഥാനം നടത്തുന്ന സ്പിരുലിന ഫാമിന്റെ ചുമതലക്കാരനാണ്. വോളണ്ടറീറ്റ് എന്ന പേരിൽ 1962 മുതൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടന ദേശീയതലത്തിലും പോണ്ടിച്ചേരിയിൽ വിശേഷിച്ചും ഏറെ വിലമതിക്കപ്പെടുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. വോളണ്ടറീറ്റ് സ്ഥാപകയും ജനറൽ സെക്രട്ടറിയുമായ മദലീൻ ഡി ബ്ലിക്കിന് ഭാരതസര്‍ക്കാർ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി.

തെരുവിൽ വളരുന്നവരും നാടോടികളും അനാഥരുമായ കുട്ടികളുടെ ഉന്നമനം വോളണ്ടറീറ്റിന്റെ പ്രധാന ലക്ഷ്യമാണ്. പോണ്ടിച്ചേരിയിലെ തൂത്തിപ്പാക്കത്തുള്ള 68 ഏക്കർ ഫാം ഈ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി മാറ്റിവച്ചിരിക്കുന്നു. നെല്ലും തെങ്ങും വാഴയും കരിമ്പുമൊക്കെ വളരുന്ന കൃഷിയിടത്തിന്റെ ഭാഗമായാണ് പ്രേം വിജയന്റെ ചുമതലയിലുള്ള പായൽപാടവും. അന്തേവാസികളായ കുട്ടികൾക്കു നല്‍കുന്നതിനാണ് പ്രധാനമായും ഇവിടെ സ്പിരുലിന ഉൽപാദിപ്പിക്കുന്നതെന്നു പ്രേം പറഞ്ഞു. അധികമായി ഉൽപാദിപ്പിക്കപ്പെടുന്നതുമാത്രം പൊടിയായും ഗുളികരൂപത്തിലും കയറ്റുമതി ചെയ്യുകയും പ്രാദേശികമായി വിൽക്കുകയും ചെയ്യുന്നു. ഇതിൽനിന്നുള്ള വരുമാനം കുട്ടികൾക്കു തന്നെയാണ് പ്രയോജനപ്പെടുത്തുന്നതെങ്കിലും ആകെ ഉൽപാദനത്തിന്റെ 50 ശതമാനത്തിലധികം കുട്ടികൾക്കു ഭക്ഷണത്തിനൊപ്പം നൽകുമെന്ന ആത്മനിയന്ത്രണവും വോളണ്ടറീറ്റ് സ്വീകരിച്ചിട്ടുണ്ട്.

മൈക്രോ ആൽഗ അഥവാ ഏകകോശ പായലാണ് സ്പിരുലിന. ക്ഷാരസ്വഭാവമുള്ള ലവണജലത്തില്‍ ഇവയെ വളർത്താം. ശുദ്ധജലത്തിൽ ഉപ്പുപരലും മറ്റ് ലവണങ്ങളും ലയിപ്പിച്ച് ഇവയെ വളർത്താനുള്ള ലവണജലം തയാറാക്കാം. സിമന്റ് ടാങ്കുകളിൽ ലവണജലം വേണ്ടത്ര നിറച്ചശേഷം അതിലേക്ക് സ്പിരുലിനയുടെ മദർ കൾച്ചർ നിക്ഷേപിക്കുന്നു. ടാങ്കിലെ വെള്ളത്തിനു ശരാശരി 20 സെ.മീ ആഴം മതിയാവും. അനുകൂല സാഹചര്യത്തിൽ അതിവേഗം പെരുക‌ുന്ന സ്പിരുലിന രണ്ടാഴ്ചയ്ക്കുശേഷം വിളവെടുത്തു തുടങ്ങാം. ദിവസേന വെള്ളത്തിന്റെ പിഎച്ചും ലവണാംശവുമൊക്കെ പരിശോധിച്ച് യോജ്യമായ നിലവാരത്തിൽ ക്രമീകരിച്ചാൽ മാത്രമേ പരമാവധി ഉൽപാദനം നേടാനാവൂ. എട്ടിനും 11നും ഇടയിലാണ് ക്ഷാരനില ക്രമീകരിക്കേണ്ടത്. ടാങ്കിലെ ജലം ഇളക്കിക്കൊടുക്കുകയും വേണം. ഇതിനായി യന്ത്രച്ചക്രം ടാങ്കിൽ ഘടിപ്പിച്ചിരിക്കുകയാണിവിടെ. നിശ്ചിത ഇടവേളകളിൽ ഇത് കറങ്ങി ടാങ്കിലെ വെള്ളത്തിൽ ഒഴുക്കുണ്ടാക്കുന്നു. ചെറിയ സംഭരണികളിൽ നീളമുള്ള കമ്പുപയോഗിച്ച് ഇളക്കിയാലും മതിയെന്ന് പ്രേം പറഞ്ഞു.

അതിരാവിലെ തന്നെ സ്പിരുലിനയുടെ വിളവെടുപ്പ് ആരംഭിക്കും. സൂര്യപ്രകാശം പതിക്കുന്നതനുസരിച്ച് സ്പിരുലിന കോശങ്ങളിലെ മാംസ്യത്തിന്റെ അളവ് കുറയുമെന്നതാണ് കാരണം. രണ്ടാഴ്ച പിന്നിട്ട സ്പിരുലിന ടാങ്കിലെ വെള്ളം 1.5 മൈക്രോൺ കണ്ണിയകലമുള്ള പ്രത്യേക അരിപ്പകളിലേക്ക് കോരിയൊഴിച്ച് അരിച്ചാണ് വിളവെടുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നിശ്ചിത വലുപ്പമുള്ളവ അരിപ്പയിൽ തങ്ങുകയും ചെറിയ സ്പിരുലിന കോശങ്ങൾ തിരികെ വെള്ളത്തിലാവുകയും ചെയ്യും. സാറ്റിൻ തുണി ഉപയോഗിച്ചും സ്പിരുലിന കലർപ്പില്ലാതെ അരിക്കാനാകുമെന്ന് പ്രേം പറഞ്ഞു. അരിച്ചുകിട്ടുന്ന പച്ചനിറത്തിലുള്ള പായൽ തുണിയിൽ കിഴിപോലെ കെട്ടിയ ശേഷം ഭാരം കയറ്റി അമർത്തി വെള്ളം കളയുന്നു. സേവനാഴി പോലെയുള്ള കുറ്റികളിൽ നിറച്ച് ഇടിയപ്പം പോലെ സ്പിരുലിന പീച്ചിയെടുക്കുകയാണ് അടുത്ത ഘട്ടം. ഇപ്രകാരം പായൽ നൂ‍‍‍‍ഡില്‍സ് നിറഞ്ഞ തുണി വെയിലത്തുണക്കുന്നു. അറുപത് ഡിഗ്രി സെൽഷ്യസിലേറെ ചൂടാക്കുന്നത് ഇതിന്റെ പോഷകഗുണം നഷ്ടപ്പെടാൻ കാരണമാകും.

മഴക്കാലത്ത് ഇവയുണക്കാനായി വിവിധ ഡ്രയറുകളും ഫാമിലുണ്ട്. തുടർന്ന് ഇതു പൊടിച്ച് ടിന്നുകളിലാക്കുകയോ ടാബ്‌ലറ്റ് അഥവാ ക്യാപ്സൂൾ നിർമിക്കാനായി ഉപയോഗിക്കുകയോ ചെയ്യുന്നു. സവിശേഷ ലാബ് സൗകര്യവും ലൈസൻസുമുള്ള ഒരു സ്ഥാപനത്തിലാണ് വോളണ്ടറീറ്റിന്റെ ഗുളികകൾ നിർമിക്കുന്നത്. വിദേശരാജ്യങ്ങളിൽ ക്യാപ്സൂളുകളേക്കാൾ ഗുളികകളോട് താൽപര്യം വർധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂവായിരം ലീറ്റർ ശേഷിയുള്ള സിമന്റ് ടാങ്കിൽ സ്പിരുലിന കൃഷി തുടങ്ങാമെന്നു പ്രേം പറയുന്നു. വെള്ളത്തിന് ഒരടി ആഴം മതിയാവും. ഇതിലേക്ക് 25 ലീറ്റർ സ്പിരുലിന കൾച്ചര്‍ നിക്ഷേപിക്കണം. ഇത്രയും കൾച്ചറിന് 1500 രൂപ വില വരും. വെള്ളത്തിന്റെ പിഎച്ച് (അമ്ല–ക്ഷാരനില) എട്ടിനും പതിനൊന്നിനുമിടയിൽ നിലനിർത്തി ആവശ്യാനുസരണം ഉപ്പും മറ്റ് ലവണങ്ങളും ചേർക്കുകയാണ് സ്പിരുലിനയുടെ അനുദിന പരിചരണത്തിൽ പ്രധാനം. ഭക്ഷണനിലവാരമുള്ള സോഡിയം ബൈകാർബണേറ്റ്, പൊട്ടാസ്യം സൾഫേറ്റ്, നൈട്രേറ്റുകൾ, ഫോസ്ഫേറ്റുകൾ, കാർബണേറ്റുകൾ തുടങ്ങിയ ലവണങ്ങളാണ് സ്പിരുലിന ടാങ്കിൽ ചേർക്കാറുള്ളതെന്നു പ്രേം പറഞ്ഞു. ഗോമൂത്രം പോലുള്ള ജൈവസാധ്യതകൾ പ്രയോജനപ്പെടുത്തി കൾച്ചർ മീഡിയം തയാറാക്കാനാവുമെന്നും പ്രേം ചൂണ്ടിക്കാട്ടി. എന്നാൽ ഇത് ഇനിയും നടപ്പാക്കിയിട്ടില്ല.

തുറസ്സായ ടാങ്കിലെ വെള്ളത്തിൽ മറ്റ് പായലുകൾ വളരില്ലേയെന്ന സംശയം സ്വാഭാവികം. എന്നാൽ ലവണാംശവും പിഎച്ചും ഉയർന്ന വെള്ളത്തിൽ മറ്റ് പായലുകൾക്ക് നിലനിൽക്കാനാകില്ല. അതേപോലെ തന്നെ ശുദ്ധജലത്തിൽ സ്പിരുലിനയും അധികനേരം ജീവിക്കില്ല. റിവേഴ്സ് ഓസ്മോസിസിനെ തുടർന്ന് അവയുടെ കോശഭിത്തി തകരും. മൂവായിരം ലീറ്റർ വെള്ളത്തിൽനിന്ന് ആഴ്ചതോറും ആറ് കിലോ സ്പിരുലിന ഉൽപാദിപ്പിക്കാമെന്നാണ് പ്രേമിന്റെ കണക്ക്. ഒരു കിലോയ്ക്ക് 2500 രൂപ നിരക്കിലാണ് വിപണനം.

കേരളത്തിലെ സാഹചര്യങ്ങളിൽ കൂടുതൽ നന്നായി സ്പിരുലിന കൃഷി ചെയ്യാമെന്നാണ് പ്രേമിന്റെ പ്രതീക്ഷ. കേരളത്തിലെ അതിവർഷം മാത്രമാണ് സ്പിരുലിന കൃഷിക്ക് ദോഷം. വെള്ളത്തിന്റെ ഗാഢത പെട്ടെന്നു മാറാനിടയാക്കുന്ന വിധത്തിൽ ശക്തമായ മഴ പെയ്യുന്നത് ഇവ നശിക്കാനിടയാക്കും. ഇതൊഴിവാക്കാൻ ടാങ്കുകൾക്കു മേൽക്കൂര സ്ഥാപിക്കണം. ഓരോ തവണ വിളവെടുക്കുമ്പോഴും നഷ്ടമാവുന്ന ജലം മാത്രം ചേർത്തു കൊടുത്താൽ മതിയാകുമെന്നതിനാൽ സ്പിരുലിന കൃഷിയിലെ ജലവിനിയോഗം തീരെ കുറവാണ്. മാംസത്തിൽനിന്നോ മുട്ടയിൽനിന്നോ തുല്യ അളവ് മാംസ്യം ഉൽപാദിപ്പിക്കുന്നതിനു വേണ്ട വെള്ളത്തേക്കാൾ കുറവാണിത്.

കേരളത്തിലെ വീട്ടമ്മമാർ സ്പിരുലിന കൃഷിയിലേക്കു കടന്നുവരേണ്ട കാലം അതിക്രമിച്ചെന്നാണ് പ്രേം വിജയൻ പറയുന്നത്. വരുമാനത്തിനെന്നതിലുപരി കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനു വേണ്ടിയാവണം ഇത് തുടങ്ങേണ്ടത്. ഉൽപാദനത്തിൽ പരിചയമാർജിച്ച ശേഷം താൽപര്യമുള്ളവർക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനവുമാകാം. ഉണങ്ങിപ്പൊടിച്ച സ്പിരുലിന ഗുളികരൂപത്തിലാക്കി അംഗനവാടികളിലും മറ്റും വിതരണം ചെയ്യാൻ കുടുംബശ്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കണം. ഇതിനാവശ്യമായ വിത്തും പരിശീലനവും ഉൾപ്പെടെ തന്നാലാവുന്ന എല്ലാ സഹായവും നൽകാൻ പ്രേമിനു സന്തോഷമേയുള്ളൂ.

ഫോൺ: 09487003763

കൂടുതൽ വാർത്തകൾ വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :