E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:55 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

സ്വന്തമാക്കാൻ മോഹം, പൊലിഞ്ഞാൽ പകയുടെ കനൽച്ചൂട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

swathi-lakshmi-karuna-burali
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ വീണ്ടും ഒരു കൊലപാതകം കൂടി. തലസ്ഥാന നഗരിയിൽ അടുത്തടുത്ത ദിവസങ്ങളിലായി സമാനമായ രണ്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ജൂണിൽ ചെന്നൈയിലെ നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ സ്വാതി എന്ന ഇൻഫോസിസ് ജീവനക്കാരി ട്രെയിൻ കാത്തു നിൽക്കെയാണ് ക്രൂരമായി കഴുത്തറുത്ത് കൊല്ലപ്പെട്ടത്. രാജ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകങ്ങളെല്ലാം ഒരേ കാരണത്താലായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചു എന്ന കുറ്റം. 

ഒരാൾ പ്രണയാഭ്യർഥന നടത്തുമ്പോൾ അതിനെ സ്വീകരിക്കാനും നിരസിക്കാനുമുള്ള അവകാശം പെൺകുട്ടിക്കുണ്ടെന്ന വസ്തുത അംഗീകരിച്ചു കൊടുക്കാനാവാത്തതാണ് ഈ കൊലപാതകങ്ങൾക്കെല്ലാം പ്രേരകമായത്.  ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട സ്വാതിയുമായി കൂടുതൽ അടുക്കുന്നതിനാണു മൂന്നുമാസം മുൻപു ചെങ്കോട്ടയിൽ നിന്നു രാംകുമാർ ചെന്നൈയിലെത്തിയത്. നേരിട്ടും സുഹൃത്ത് വഴിയുമായി അഞ്ചുതവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും സ്വാതി മുഖം തിരിച്ചു. തന്നെ അപമാനിച്ചതായി രാംകുമാറിനു തോന്നിയതോടെയായിരുന്നു കത്തി സംഘടിപ്പിച്ചത് വെട്ടിക്കൊലപ്പെടുത്തിയത്. മുറിവേൽപിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് പ്രതി പൊലീസിനോടു പറഞ്ഞെങ്കിലും സ്വാതി മരിച്ചതോടെ ആത്മഹത്യയ്ക്കായി അടുത്ത ശ്രമം. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും ജയിലിൽ ഇയാൾ വൈദ്യുതി വയറിൽ കടിച്ച് ജീവിതം അവസാനിപ്പിച്ചെന്നു പൊലീസ് പറയുന്നു. രാംകുമാറിന്റെ മരണം ആത്മഹത്യയാണെന്നു വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് ബന്ധുക്കളും സ്ഥലം സന്ദർശിച്ച വിദഗ്ധരും. 

കഴിഞ്ഞ തിങ്കളാഴ്ച പട്ടാപ്പകൽ രാജ്യതലസ്ഥാനത്താണ് സമാനമായ മറ്റൊരു സംഭവം. പടിഞ്ഞാറൻ ഡൽഹിയിലെ ഇന്ദർപുരിയിൽ 30കാരനും വിവാഹിതനുമായ സഞ്ജയ് കുമാർ എന്ന യുവാവ് ലക്ഷ്മി എന്ന 32കാരി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ ഇയാളും ജീവനൊടുക്കി. പ്രദേശവാസികൾ നോക്കിനിൽക്കെ ലക്ഷ്മിയുടെ കഴുത്തിലും വയറ്റിലും ഇയാൾ കുത്തി. പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിയതിന്റെ പേരിൽ ലക്ഷമി നൽകിയ പരാതിയിൽ ഏതാനും മാസങ്ങൾക്കു മുമ്പ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു തന്റെ പ്രണയം മറ്റൊരാൾക്കും ബാക്കിവയ്ക്കില്ലെന്നു തീരുമാനിച്ച് ആ യുവതിയുടെ ജീവനെടുത്തത്. നാട്ടുകാർ നോക്കി നിൽക്കെ നടത്തിയ ക്രൂരമായ ആ കൊലപാതകം നാടിന്റെ മനസാക്ഷിയെത്തന്നെ ഞെട്ടിച്ചുകളഞ്ഞു. 

ഇന്ദർപുരിയിൽ നടന്ന കൊലപാതത്തിനു തൊട്ടടുത്ത ദിവസം തന്നെയായിരുന്നു സമാനമായ കരുണ കുമാർ വധവും. സുമുഖയും 21വയസ് മാത്രം പ്രായവുമുള്ള യുവതിയെ വിവാഹിതനായ സുരേന്ദർ സിങ് എന്ന 34കാരൻ കത്രികകൊണ്ട് തലങ്ങും വിലങ്ങും കുത്തി കൊലപ്പെടുത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യം അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ 22 തവണയാണ് യുവതിയെ ഇയാൾ കുത്തിയത്. ശരീരത്തിൽ തുടരെ കുത്തിയശേഷം കല്ലുകൊണ്ട് ഇയാൾ കരുണയുടെ തല തകർത്തു. മൃതദേഹത്തിൽ ചവിട്ടിയശേഷം സ്ഥലംവിട്ട സുരേന്ദറിനെ പിന്നീടു പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. അഞ്ചുമാസമായി കരുണയെ സുരേന്ദർ ശല്യപ്പെടുത്തുകയായിരുന്നുവെന്നും ഇതു സംബന്ധിച്ച പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. തന്റെ ഉടമസ്ഥതയിലുള്ള കംപ്യൂട്ടർ സ്ഥാപനത്തിൽ മുൻപു പഠിച്ചിരുന്ന കരുണയോടു സുരേന്ദർ പ്രണയാഭ്യർഥന നടത്തിയിരുന്നു. വിവാഹിതനായ ഇയാളുടെ അഭ്യർഥന കരുണ നിരസിച്ചതോടെയാണു പ്രണയം ക്രൂരതയ്ക്ക് വഴിമാറിയത്. 

ഇഷ്ടപ്പെട്ട പെൺകുട്ടിയെ സ്വന്തമാക്കാനാകാതെ വരുമ്പോൾ വരുമ്പോൾ പ്രണയം എങ്ങനെയാണ് ഒരാളിൽ പകയായി വളർന്ന് വെറുപ്പായും ക്രൂരമായ ആക്രമണത്തിലേയ്ക്കും വഴിമാറുക? മനുഷ്യന്റെ മാനസികവും വൈകാരികവുമാ സവിശേഷതയാണ് ഒരാളെ അദമ്യമായി പ്രണയിക്കുന്നതിലേയ്ക്കും സ്വന്തമാക്കനായില്ലെങ്കിൽ അതിയായി വെറുക്കുക എന്ന വികാരത്തിലേയ്ക്കും എത്തിക്കുന്നതെന്ന് കോഴിക്കോട് ഗവൺമെന്റ് മാനസികാരോഗ്യകേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പി.ടി. സന്ദീഷ് പറയുന്നു. ഇതിനെ ബ്ലാക് ആൻഡ് വൈറ്റ് തിങ്കിങ് എന്നാണ് വിശേഷിപ്പിക്കാറ്. ഒന്നുകിൽ അങ്ങേയറ്റം പ്രണയം അല്ലെങ്കിൽ അങ്ങേയറ്റം വെറുപ്പ് ഇതായിരിക്കും ഇത്തരക്കാരുടെ സ്വഭാവം. ഇതിനൊപ്പം അപകർഷതാബോധം കൂടിയാകുമ്പോൾ ഇഷ്ടപ്പെട്ടവരോടെല്ലാമുള്ള വികാരം കടുത്ത വൈരാഗ്യമായി മാറിയേക്കാം. താൻ ഇഷ്ടപ്പെട്ടതിനെ മറ്റൊരാൾ സ്വന്തമാക്കരുതെന്നു മാത്രമല്ല, സ്വന്തം ജീവിതവും ജീവനും വേണമെങ്കിലും ഇതിനായി ഉപേക്ഷിക്കാനും ഇത്തരക്കാർ തയാറാകും. ഇതിന്റെ ഫലമാണ് കൃത്യത്തിനു ശേഷം ഇത്തരക്കാർ ആത്മഹത്യാ പ്രവണത കാണിക്കുന്നതെന്നും ഡോ. സന്ദീഷ് പറയുന്നു. 

വിഷാദാവസ്ഥ

പ്രണയ നൈരാശ്യം ചിലപ്പോൾ ചിലരെ വിഷാദാവസ്ഥയിലേയ്ക്കെത്തിക്കാം. മാനസീകമായുണ്ടാകുന്ന തകർച്ചയിൽ ഇത്തരക്കാർ ആത്മഹത്യയ്ക്കു ശ്രമിക്കുന്നതാണ് പതിവായി കണ്ടുവരുന്നത്. അതേ സമയം മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ സുഖം കണ്ടെത്തുന്ന മാനസീകാവസ്ഥയിലേയ്ക്കും ഇത് പരിവർത്തനം ചെയ്യപ്പെട്ടേക്കാം. ഇത്തരക്കാർ തന്റെ തകർച്ചയ്ക്ക് കാരണക്കാരായവരെ വേദനിപ്പിക്കുന്നതിനും പകരംവീട്ടുന്നതിനും ശ്രമിച്ചേക്കും. സാഹചര്യമുണ്ടാക്കി ആക്രമിക്കുന്നതിനും കൊലപ്പെടുത്തുന്നതിനു പോലും ഇവർ മുതിർന്നേക്കാം. സ്വന്തം ആത്മഹത്യയിൽ അവർ ദുഖിക്കട്ടെ എന്നു കരുതി ആത്മഹത്യ ചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. 

സാമൂഹികവിരുദ്ധ സ്വഭാവക്കാർ

സമൂഹത്തോട് യാതൊരു കടപ്പാടുമില്ലെന്നു മാത്രമല്ല, സാമൂഹിക വിരുദ്ധമായ പ്രക്രിയകളിൽ ഏർപ്പെടുന്ന ഒരുവിഭാഗം ആളുകളാണ് ഇവർ. സമൂഹത്തിലെ നിയമങ്ങളെക്കുറിച്ചൊ മറ്റുള്ളവർ എന്തു ചിന്തിക്കുമെന്നതിനെക്കുറിച്ചൊ ഒന്നും ഇവർ ചിന്തിക്കാതെ പ്രവർത്തിക്കുന്നവരായിരിക്കും ഇവർ. മറ്റുള്ളവരെ കൊല്ലുന്നതിനും ഉപദ്രവിക്കുന്നതിനും ഇവർക്കൊരു മടിയുമുണ്ടാകില്ല. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമി ഇത്തരക്കാരിൽ ഒരാളാണെന്ന് വിലയിരുത്താം. ജയിലിലായപ്പോഴോ വധശിക്ഷ വിധക്കപ്പെട്ടപ്പോഴോ യാതൊരു കൂസലുമില്ലാതെയുള്ള ഇയാളുടെ പെരുമാറ്റം സൂചിപ്പിക്കുന്നത് ഇതാണ്. 

പ്രതികാരം തീർക്കൽ

ഒരാളെ ആക്രമിക്കുമ്പോൾ‌ അവരെ ഒന്നിലധികം മുറിവുകളേൽപിക്കുന്നുണ്ടെങ്കിൽ അത് പ്രതികാരത്തോടെ ചെയ്യുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേഷ്യം തീർക്കുന്നതിനു വേണ്ടി ഉപദ്രവിക്കുക എന്നതിലുപരി തുടരെ തുടരെ കുത്തി പരുക്കേൽപിച്ച് കൊലപ്പെടുത്തുന്നവർ കടുത്ത പ്രതികാരമനോഭാവത്തോടെയായിരിക്കും അതു ചെയ്യുന്നത്. കരുണാ കുമാർ വധക്കേസിൽ വിഡിയോയിൽ കാണുന്നതു ഇതാണ്. യുവതിയെ മരിച്ചെന്നുറപ്പായിട്ടും ദേഷ്യം തീർക്കുന്നതിനു വേണ്ടി 22 തവണയാണ് അയാൾ കുത്തിയത്. പല രാഷ്ട്രീയ കൊലപാതകങ്ങളിലും സമാനമായ രീതി കാണാം.

മദ്യവും മയക്കുമരുന്നും

പ്രണയ നൈരാശ്യമുണ്ടാക്കുന്ന വിഷാദത്തെ മറികടക്കാൻ മദ്യത്തെയും മയക്കുമരുന്നിനെയും ആശ്രയിക്കുന്നവരാണ് ഒരു വിഭാഗം. ഇത്തരക്കാർ ഒരുപക്ഷെ വളരെ പെട്ടെന്നു തന്നെ മയക്കുമരുന്നിനും മറ്റും അടിമപ്പെടുന്നു. ഇതോടെ ബ്രേക്ക് നഷ്ടമായ വാഹനത്തിന്റെ അവസ്ഥയിലായിരിക്കും മാനസീകാവസ്ഥ. തന്റെ നിയന്ത്രണത്തിൽ ഒരാൾ ആയിരിക്കണമെന്ന ചിന്താഗതി പ്രായോഗികമാക്കുന്നതിന് ആക്രമണമൊ കൊലപാതകമൊ എന്തും ചെയ്യാൻ മദ്യലഹരിയിൽ ഇത്തരക്കാർ മുതിരുന്നു. മിക്കപ്പോഴും വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെയായിരിക്കും ഈ പ്രവർത്തി എന്നത് ഇവരെ അപകടത്തിൽ പെടുത്തുന്നു.

 

കടപ്പാട്: ഡോ. പി.ടി. സന്ദീഷ് 

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

കോഴിക്കോട് ഗവൺമെന്റ് മാനസികാരോഗ്യകേന്ദ്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :