E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday January 28 2021 11:52 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

കൊളസ്ട്രോൾ ഹൃദ്രോഗമുണ്ടാക്കില്ലെന്നു പഠനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

heart
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊളസ്ട്രോൾ ഹൃ‍ദ്രോഗത്തിനു കാരണമല്ലെന്നു കണ്ടെത്തൽ. ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാൻ കൊളസ്ട്രോൾ കുറയ്ക്കുന്നതിനു മരുന്നു കഴിക്കുന്നതുകൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും ശാസ്ത്രജ്ഞർ. 70,000 പേരിൽ നടത്തിയ പഠനത്തിൽനിന്നാണ് ഹൃദ്രോഗ ചികിത്സാ രംഗത്തു വലിയ മാറ്റം വരുത്തിയേക്കാവുന്ന നിഗമനം.

കൊളസ്ട്രോൾ അധികമായി ശരീരത്തിലുള്ള 92 ശതമാനം ആളുകളും ദീർഘകാലം ജീവിച്ചിരിക്കുമെന്ന് ബിഎംജെ ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അനാരോഗ്യകരമായ ഭക്ഷണ രീതി, പ്രത്യേകിച്ച് കൊഴുപ്പ് അധികമുള്ള ഭക്ഷണം കഴിക്കുന്നതാണു ശരീരത്തിൽ മോശം കൊളസ്ട്രോൾ അടിഞ്ഞുകൂടാൻ പ്രധാന കാരണം. പുകവലി മൂലവും ഇതുണ്ടാകും. ഇങ്ങനെയുണ്ടാകുന്ന മോശം കൊളസ്ട്രോളിന് എൽഡിഎൽ അഥവാ ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ എന്നാണു പറയുന്നത്. രക്തത്തിൽ എൽഡിഎലിന്റെ അളവു കൂടിയാൽ ഇത് രക്ത ധമനികളിൽ അടിഞ്ഞുകൂടുകയും ഹൃദ്രോഗമടക്കമുള്ളവയ്ക്കു കാരണമാകുമെന്നാണ് ഇതുവരെ കരുതിയിരുന്നത്. ഈ പഠനത്തിൽ തെരഞ്ഞെടുത്ത 70,000 പേരിൽ, എൽഡിഎലിന്റെ അളവ് അനുവദനിയമായതിലും കൂടുതലുള്ളവർ പഠനം നടത്തിയത്. ദീർഘകാലം ജീവിച്ചിരിക്കുന്നതായും ഇവരിൽ ഹൃദ്രോഗ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു കുറവാണെന്നും കണ്ടെത്തി.

കൊളസ്ട്രോൾ ശരീരത്തിന്റെ പ്രധാന ഘടകമാണെന്നും ഇൻഫെക്ഷൻ, ക്യാൻസർ, പേശിവേദന തുടങ്ങിയവയെ തടയാൻ ഇതിനു കഴിയുമെന്നും പഠന സംഘത്തിലുണ്ടായിരുന്ന പ്രൊഫ. ഷെറീഫ് സുൽത്താൻ പറയുന്നു. 60കളിൽ കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളെല്ലാം പാഴ്‌വേലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഈ പഠനത്തിനെതിരേയും വാദങ്ങൾ ഉയർന്നിട്ടുണ്ട്. പുതിയ പഠനത്തിന് നിരവധി പോരായ്മകളുണ്ടെന്നും പഠനത്തിന്റെ അനുമാനം തീർത്തും തെറ്റാണെന്നും ഓക്സ്ഫോർഡ് സർവകലാശാലയിലെ എപ്പിഡമോളജിസ്റ്റ് പ്രൊഫ. കോളിൻ ബെയ്ജെന്റ് പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :