E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 04:27 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

മുടി ഇനി കൊഴിയില്ല.. അഞ്ചു കിടിലൻ മാർഗങ്ങൾ ഇതാ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hair-fall
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുടികൊഴിച്ചിലിന്റെ നിരാശയിലാണ് ഇന്നത്തെ യുവാക്കൾ പലരും. എത്ര പണം വേണമെങ്കിലും ചെലവാക്കി ഇതു ചികിത്സിക്കാൻ എല്ലാവരും തയാറുമാണ്. പുരുഷന്മാരിലാണ് മുടികൊഴിച്ചിൽ ഏറെ പ്രശ്നങ്ങളുണ്ടാക്കുന്നത്. ചെറുപ്പത്തിലേ മുടി കൊഴിയുന്നത് കഷണ്ടിയടക്കമുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നു. ആത്മവിശ്വാസത്തെയടക്കം ബാധിക്കുന്നതാണ് ഈ കൊഴിഞ്ഞുപോക്ക്. എന്നാൽ ചില കാര്യങ്ങൾ ശീലമാക്കിയാൽ ഒരു പരിധിവരെ മുടികൊഴിച്ചിൽ തടയാം. പലരും ഇതിനു മെനക്കെടാറില്ലെന്നതാണു പ്രശ്നം. മുടികൊഴിച്ചിൽ തടയാനുള്ള അഞ്ചു മാർഗങ്ങൾ ഇതാ

1. തല മസാജ് ചെയ്യുക

തലയിൽ എണ്ണയിട്ട് നല്ലതുപോലെ മസാജ് ചെയ്യുന്നതു മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്. മുടിയിഴകളിലേക്ക് രക്തയോട്ടം കൂടുന്നതിനും അങ്ങനെ മുടി കൊഴിഞ്ഞുപോകുന്ന സ്ഥിതി ഇല്ലാതാക്കുന്നതിനും ഇതു സഹായിക്കും. ഇൻഫെക്ഷൻ, താരൻ തുടങ്ങിയവ മാറ്റുന്നതിനും ഇതു സഹായിക്കും.

2. ആരോഗ്യകരമായ ജീവിതശീലങ്ങൾ

മാനസിക സമ്മർദം മുടികൊഴിച്ചിലിനു പ്രധാന കാരണമാണ്. സ്ട്രേസ് ഹോർമോണുകളുടെ പ്രവർത്തനം മുടിയുടെ സ്വാഭാവിക വളർച്ചയെ കെടുത്തും. അങ്ങനെ മുടികൊഴിച്ചിൽ തുടങ്ങും. ജോലിത്തിരക്കിനിടയിൽ മാനസിക സമ്മർദമുണ്ടാകുന്നതു സ്വാഭാവികമാണെങ്കിൽ അതിനെ ഇല്ലായ്മചെയ്യുന്നതിനു യോഗപോലുള്ളവ ശീലമാക്കുക. പുകവലി, മദ്യം എന്നിവ കഴിയുന്നതും ഒഴിവാക്കുന്നതും മുടിയുടെ ആരോഗ്യത്തിനു ഗുണംചെയ്യും.

3. ആരോഗ്യകരമായ ഭക്ഷണ രീതി

മുടിയുടെ ആരോഗ്യത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ് ഭക്ഷണ രീതി. ആരോഗ്യകരമായ ഭക്ഷണ രീതി സ്വീകരിക്കുകവഴി മുടി കൊഴിച്ചിൽ തടഞ്ഞുനിർത്താം. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അയൺ, സിങ്ക്, പ്രോട്ടീൻ, ഫാറ്റി ആസിഡ് തുടങ്ങിയവ ധാരാളമുള്ള ഭക്ഷണം കഴിക്കുന്നതും മുടിക്ക് ഉത്തമം.

4. വെളുത്തുള്ളി ജ്യൂസ്

മുടിയുടെ ആരോഗ്യത്തിനു വെളുത്തുള്ളി ഏറെ സഹായിക്കും. വെളുത്തുള്ളി ജ്യൂസ് രൂപത്തിലാക്കി തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. രാത്രി കിടക്കും മുൻപ് ഇത് ചെയ്ത് രാവിലെ ഷാംപു ഉപയോഗിച്ചു കഴുകി കളയാം.

5. സവാള ജ്യൂസ്

ഉള്ളിയോ സവാളയോ ജ്യൂസ് രൂപത്തിലാക്കി തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ മാറും. പുതിയ മുടിയിഴകൾ കിളിർക്കുന്നതിനും ഇത് ഉത്തമ ഔഷധമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :