E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 02 2021 06:14 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

കൊളസ്േട്രാള്‍ കുറയ്ക്കാന്‍ അദ്ഭുത ഒൗഷധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cholestrol-treatment
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകമെങ്ങുമുള്ള മനുഷ്യൻെറ ഉറക്കം കെടുത്തുന്ന അറിവായിരുന്നു അത്. രക്തത്തില്‍ കുമിഞ്ഞുകൂടുന്ന കൊഴുപ്പുകണികകള്‍ മരണത്തിലേക്കുള്ള കുറുക്കുവഴിയാകുമെന്ന അറിവ്. 1772–ല്‍ വില്യം െഹബെര്‍ഡന്‍ ആദ്യമായി ചൂണ്ടിക്കാണിച്ചതു മുതല്‍ ഈ കൊഴുപ്പുകണികകളുടെ സൃഷ്ടിയെയും സ്ഥിതിയെയും സംഹാരത്തെയും മനസ്സിലാക്കാനായി ആയിരക്കണക്കിനു ഗവേഷണനിരീക്ഷണങ്ങള്‍ നടന്നു. ഫ്രഞ്ച് രസതന്ത്രജ്ഞനായ മിഷേല്‍ യൂ ജിന്‍ െചവ്റോള്‍ (1786–1889) ആണു പിത്തരസക്കല്ലുകളില്‍ നിന്നു വേര്‍തിരിച്ചെടുത്ത മെഴുകുപോലുള്ള ഈ പദാര്‍ഥത്തിന് ‘കൊളസ്ട്രോള്‍‍’ എന്ന േപര് നല്‍കിയത്. ശരീരത്തിന്‍റെ സമഗ്രമായ ഘടനയ്ക്കും അനുസ്യൂതമായ പ്രവര്‍ത്തനത്തിനും അത്യന്താപേക്ഷിതമാണ് ഈ പദാര്‍ഥം. എന്നാല്‍ അമിതമായാല്‍ ധമനികളുടെ ഉള്‍പ്പാളികളില്‍ അടിഞ്ഞുകൂടി ഹൃദയാഘാതത്തിനും സ്ട്രോക്കിനും മറ്റു ധമനീരോഗങ്ങള്‍ക്കും കാരണവുമാകും. 

നിരന്തരമായ ഗവേഷണനിരീക്ഷണങ്ങളിലൂെട 19 നൊബേല്‍ പുരസ്കാരങ്ങള്‍ നേടിക്കൊണ്ട് ഈ രാസ തന്മാത്രയെ നിയന്ത്രണവിധേയമാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞെടുത്തു. ആരോഗ്യപൂര്‍ണമായ മെഡിറ്ററേനിയന്‍ ഡയറ്റും കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമപദ്ധതിയും മനുഷ്യരുടെ സുഖലോലുപതയ്‌ക്കും ആഹാരഭ്രമത്തിനും മുമ്പില്‍ വഴിമാറിയപ്പോള്‍ പ്രശ്നപരിഹാരത്തിനായി കണ്ടുപിടിക്കപ്പെട്ട അദ്ഭുതമരുന്നാണ് ‘സ്റ്റാറ്റിന്‍സ്.’

സ്റ്റാറ്റിനും പരിമിതികളും

ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മരുന്നാണ് സ്റ്റാറ്റിനുകൾ. മരുന്നുകമ്പനികള്‍ക്ക് കൂടുതല്‍ പണം നേടി‌ക്കൊടുക്കുന്ന മരുന്നും ഇവതന്നെ. മരണഭയം സഹിക്കാന്‍ പറ്റാത്ത മനുഷ്യരാവട്ടെ മറ്റേതൊക്കെ പ്രധാനപ്പെട്ട ഒൗഷധങ്ങള്‍ ഒഴിവാക്കിയാലും ഈ മരുന്നു കൃത്യമായി വാങ്ങിച്ചുകഴിക്കും. േഡാക്ടര്‍മാരാണെങ്കില്‍ കൊളസ്ട്രോളിന്‍റെ അളവ് അല്പം തെറ്റിയാല്‍ ഉടന്‍തന്നെ സ്റ്റാറ്റിന്‍സ് നിര്‍േദശിക്കുകയും െചയ്യുന്നു. എന്നാല്‍ എണ്‍പതുകളുടെ അവസാനം വന്ന സ്റ്റാറ്റിന്‍സ് കരുതുന്നതുപോലെ പ്രയോജനകരമോ സുരക്ഷിതമോ ആണോ? സ്റ്റാറ്റിൻ മരുന്നുകളെപ്പറ്റി രണ്ടു ദശകത്തിലേറെയായി പഠനങ്ങൾ നടക്കുന്നുെണ്ടങ്കിലും അതിദൂരവ്യാപകമായ പാര്‍ശ്വഫലങ്ങളെപ്പറ്റി ഇപ്പോഴും കൃത്യവിവരങ്ങള്‍ ലഭിച്ചിട്ടില്ല. 20–25 ശതമാനം പേര്‍ക്ക് ഈ മരുന്ന് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിൽ പരാജയപ്പെടുന്നു. 36 ശതമാനം പേർക്ക് ഒാരോ തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നു. പേശീവേദന, ബലക്കുറവ്, തളര്‍ച്ച, െെലംഗികവിരക്തി, മാനസികാസ്വാസ്ഥ്യം, പ്രമേഹസാധ്യത കൂടാതെ കരളിനും ഹാനികരം. പലരും അത്ര ശ്രദ്ധിക്കുന്നില്ലെന്നുമാത്രം. അങ്ങനെ പാര്‍ശ്വഫലങ്ങള്‍ മൂലം പലരും സ്റ്റാറ്റിന്‍സ് നിര്‍ത്തുന്നു.

അദ്ഭുതമരുന്നും പി.സി.എസ്.കെ. ഒമ്പതും

ഈ സാഹചര്യത്തിലാണു കൂടുതല്‍ ഫലപ്രദമായ ഒരു ഒൗഷധത്തിനായുള്ള ഗവേഷണങ്ങള്‍ ചൂടുപിടിച്ചത്. അങ്ങനെ ‘പി.സി.എസ്.െക.–ഒമ്പത് (PCSK-9) ഇന്‍ഹിബിറ്റര്‍’ എന്ന നൂതന ഒൗഷധം കണ്ടുപിടിക്കപ്പെട്ടു. ഈ മരുന്നുപയോഗിച്ചു നടത്തിയ ഗവേഷണങ്ങളുടെ പ്രാഥമികഫലങ്ങള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസം സാന്‍ഡിയാ േഗായില്‍ വച്ചു നടന്ന അമേരിക്കന്‍ കോളജ് ഒാഫ് കാര്‍ഡിയോളജിയുടെ അറുപത്തിനാലാം വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. പി.സി.എസ്.െക.–ഒമ്പത് മരുന്നുകളുപയോഗിച്ചു ചികിത്സിച്ചവരില്‍ കൊളസ്ട്രോള്‍ 60–70 ശതമാനം വരെ താഴ്ന്നു. ഫലമോ തുടര്‍ന്നുള്ള കാലയളവില്‍ ഹാര്‍ട്ടറ്റാക്കും സ്േട്രാക്കുമുണ്ടാകാനുള്ള സാധ്യത 50 ശതമാനത്തിലേറെ കുറഞ്ഞു. ഇതു കൊളസ്ട്രോള്‍ ചികിത്സയിലെ ചരിത്രമുഹൂര്‍ത്തമായി മാറി.

കരളിലെ സവിശേഷ ജീന്‍ കോഡ് ചെയ്തിരിക്കുന്ന ഒരു എന്‍െെസമാണ് പി.സി.എസ്.െക.–ഒമ്പത് (Proprotein Convertase Subtilisih Kexin type 9). ഈ മാംസ്യ തന്മാത്ര രക്തത്തില്‍ കൊളസ്ട്രോൾ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു.ലിപ്പോപ്രോട്ടീനുകള്‍ എന്ന മാംസ്യകണികകളാണു കൊളസ്ട്രോളിനേയും വഹിച്ചുകൊണ്ടു രക്തത്തിലൂടെ സഞ്ചരിക്കുന്നത്. സാന്ദ്രത കുറഞ്ഞ എല്‍ഡിഎല്‍–ഉം സാന്ദ്രത കൂടിയ എച്ച്ഡിഎല്‍–ഉം. അപകടകാരിയായ എല്‍ഡിഎൽ–ന്റെ അളവു രക്തത്തില്‍ കൂടിയാൽ ഒാക്സീകരണപ്രക്രിയയിലൂടെ അവ ധമനികളെ വികലമാക്കുന്നു. ധമനികളുടെ ഉള്‍പ്പാളികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോൾ കാലാന്തരത്തില്‍ ഏതു നിമിഷവും വിങ്ങിപ്പൊട്ടി ഹാര്‍ട്ടറ്റാക്കിലേക്ക് നയിക്കുന്ന ഒരു ‘പ്ലാക്കാ’യി പരിണമിക്കുന്നു. എല്‍ഡിഎല്‍–ന്റെ ഉല്‍പാദനവും അപചയവും കരളില്‍തന്നെ സംഭവിക്കുന്നു.

പി.സി.എസ്.കെ ആന്റിബോഡികൾ

എല്‍ഡിഎല്‍–ന്റെ വീര്യത്തെ തളര്‍ത്തുന്ന സവിശേഷതരം സ്വീകരണികള്‍ കരളിന്റെ ഉപരിതലത്തില്‍ സുലഭമായുണ്ട്. അവയോടു ബന്ധപ്പെടുമ്പോള്‍ എല്‍ഡിഎല്‍–ന്റെ പ്രവര്‍ത്തനോന്മുഖത നഷ്ടപ്പെടുകയും സാവധാനം അവയ്ക്ക് അപചയം സംഭവിക്കുകയും ചെയ്യുന്നു. അങ്ങനെ എല്‍ഡിഎല്‍–ന്റെ രക്തത്തിലെ അളവു സാരമായി കുറയുന്നു. എന്നാല്‍ പി.സി.എസ്.െക.–9 പ്രസ്തുത സ്വീകരണികളുമായി മുന്‍കൂറായി ബന്ധപ്പെട്ട് അവയുടെ ശക്തി നശിപ്പിക്കുന്നു. തന്മൂലം എല്‍ഡിഎല്‍–നെ രക്തത്തില്‍ നിന്നു നീക്കാന്‍ കരളിനു സാധിക്കാതെ വരുന്നു. പി.സി.എസ്.കെ.–ഒമ്പത് എന്‍െെസമിനെതിരായി നിര്‍മിക്കപ്പെട്ട സവിശേഷതരം മോണോക്ലോണല്‍ ആന്‍റി ബോഡികള്‍ അവയുടെ പ്രവര്‍ത്തനത്തിനു കടിഞ്ഞാണിടുന്നു. അങ്ങനെ കൂടുതല്‍ എല്‍ഡിഎല്‍ സ്വീകരണികള്‍ പ്രവര്‍ത്തനിരതമായി എല്‍ഡിഎല്‍ കൂടുതായി രക്തത്തില്‍ നിന്നു നീക്കം ചെയ്യപ്പെടുന്നു.

മരുന്ന് കുത്തിവയ്പിലൂടെ

പി.സി.എസ്.കെ.–ഒമ്പത് ആന്‍റിബോഡികള്‍ കുത്തിവയ്പിലൂടെയാണു നല്‍കുക. കുരങ്ങുകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഒറ്റ കുത്തിവയ്പുകൊണ്ട് 80 ശതമാനം വരെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ സാധിച്ചു. രണ്ടുതരം പി.സി.എസ്.െക.–ഒമ്പത് ഇന്‍ഹിബിറ്ററുകളാണ് ഇന്നു സുലഭമായുള്ളത്; ഇവലോക്കുമാബും (Ev olocumab) അലിറോക്കുമാബും (Alirocumab). ഈ രണ്ട് ഔഷധങ്ങള്‍ ഉപയോഗിച്ചു ജപ്പാനിലും അമേരിക്കയിലും നടത്തിയ ഗവേഷണഫലങ്ങളാണ് അമേരിക്കന്‍ കോളജ് ഒാഫ് കാര്‍ഡിയോളജിയുടെ വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിച്ചത്. ജപ്പാനില്‍ നടത്തിയ യുക്കാവ സ്റ്റഡിയില്‍ (Phase 3 Yukawa-2 study) കൊളസ്ട്രോൾ അധികരിച്ചിട്ടുള്ള 404 ഹൃദ്രോഗികളെയാണു പഠനവിധേയമാക്കിയത്. രോഗികളെ രണ്ടു ഗ്രൂപ്പുകളായി വേര്‍തിരിച്ചശേഷം ഇവലോക്കുമാബ് ആദ്യത്തെ ഗ്രൂപ്പിലുള്ളവര്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ 140 മി.ഗ്രാമും രണ്ടാമത്തെ ഗ്രൂപ്പിലുള്ളവര്‍ക്ക് എല്ലാ മാസവും 420 മി.ഗ്രാമും കുത്തിവയ്പിലൂടെ നല്‍കി. മൂന്നു മാസം കഴിഞ്ഞു രക്തം പരിശോധിച്ചപ്പോള്‍ എല്‍.ഡി.എല്‍. കൊളസ്ട്രോൾ 67–76 ശതമാനം വരെ കുറഞ്ഞതായി കണ്ടു. ഏതാണ്ട് രണ്ടു ശതമാനത്തില്‍ താഴെയുള്ളവര്‍ക്കേ നിസ്സാരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായുള്ളൂ.

തൊണ്ടനൊമ്പരം, ജലദോഷം, വയറിളക്കം ഇവ ലഘുവായ തോതില്‍ മാത്രം കണ്ടു. പഠനങ്ങളില്‍ സ്റ്റാറ്റിന ്‍ഗുളികകള്‍ സേവിക്കുന്നവരെയും അല്ലാത്തവരെയും ഉള്‍പ്പെടുത്തി. ചെറിയ ഡോസിലാണെങ്കിലും സ്റ്റാറ്റിന്‍ ഗുളികകള്‍ കഴിക്കുന്നവരാണെങ്കില്‍ അക്കൂട്ടരില്‍ പി.സി.എസ്.െക.–ഒമ്പത് ആൻറിബോഡികളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിച്ചുകണ്ടു. ഇവ ലോക്കുമാബ് ‘റെപാത്ത’ (Repatha) എന്ന പേരില്‍ വിദേശവിപണിയില്‍ സുലഭമാണ്. ഇതിന് അമേരിക്കന്‍ എഫ്.ഡി.എ.യുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ അദ്ഭുതമരുന്നിന്‍റെ ഗുണദോഷങ്ങള്‍ വിലയിരുത്താനായി നിരവധി പഠനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. യുക്കാവോ ലാപ്ലേസ്, ഗൗസ്, െമന്‍ഡല്‍, റ്റെല്‍സ തുടങ്ങിയവ അവയില്‍ ചില പഠനങ്ങളാണ്.

ചികിത്സയിലെ ചരിത്ര മുഹൂർത്തം

35000 കൊളസ്ട്രോൾ രോഗികളെയാണു ലോകമെമ്പാടും ഇപ്പോള്‍ വിവിധ പഠനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20–80 വയസ്സിനിടയ്ക്കുള്ളവരാണവര്‍. പല പഠനങ്ങളിലെയും പ്രാരംഭഫലങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ 96–98 ശതമാനം പേരില്‍ 70 ശതമാനം വരെ എല്‍ഡിഎല്‍ കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കുന്നതായി കാണുന്നു. ഇതു കൊളസ്ട്രോൾ ചികിത്സയില്‍ ചരിത്രമുഹൂര്‍ത്തമാണെന്ന് പറയാം. മനുഷ്യനെ ഹാര്‍ട്ടറ്റാക്കില്‍ നിന്നു രക്ഷപ്പെടുത്താനുള്ള അദ്ഭുതമരുന്നായി ഇതിനെ വിലയിരുത്താം. മുമ്പ് അള്‍സര്‍ േരാഗത്തിന് ശസ്ത്രക്രിയ സുലഭമായിരുന്നു.

http://www.vanitha.in/arogyam/health/cholesterol.html

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :